Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോവ കുതിക്കുന്നു; നോര്‍ത്ത് ഈസ്റ് യുണൈറ്റഡിന് വീണ്ടും തോല്‍വി

ഗോവ കുതിക്കുന്നു; നോര്‍ത്ത് ഈസ്റ് യുണൈറ്റഡിന് വീണ്ടും തോല്‍വി
ഗോഹട്ടി , വെള്ളി, 16 ഒക്‌ടോബര്‍ 2015 (10:12 IST)
ഐഎസ്എല്‍ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ് യുണൈറ്റഡിനെതിരേ ഗോവയ്ക്കു തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം. മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റില്‍ ഡാഡ്സീയിലൂടെ നോര്‍ത്ത് ഈസ്റ് യുണൈറ്റഡാണ് ആദ്യം ഗോള്‍ നേടിയത്. 28-മത് മിനിറ്റില്‍ ജോനാഥാന്‍ ലൂക്കായിലൂടെ ഗോവ ഗോള്‍ മടക്കി. പിന്നീട് 30-മത്  മിനിറ്റിലും 70-മത് മിനിറ്റിലും ഗോവ ഗോളുകള്‍ നേടി. മുപ്പതാം മിനിറ്റില്‍ റിനാല്‍ഡോ ഡാ ക്രൂസും 70-മത് മിനിറ്റില്‍ ഡീസായുമാണു ഗോളുകള്‍ നേടിയത്.

ആദ്യം ഗോളടിച്ചത് നോര്‍ത്ത് ഈസ്റ്റായിരുന്നുവെങ്കിലും പിന്നീട് ഗോവ കളം നിറയുകയായിരുന്നു. ആക്രമണങ്ങളും പ്രതിരോധവും ശക്തമാക്കിയ ഗോവ നോര്‍ത്ത് ഈസ്റ് യുണൈറ്റഡിനെ വിറപ്പിക്കുന്നതില്‍ വിജയിച്ചു. ഗോള്‍ എന്നുറച്ച പല നീക്കങ്ങളും ഗോവയുടെ പ്രതിരോധത്തില്‍ തട്ടി തെറിച്ചതോടെ യുണൈറ്റഡിന്റെ മുന്നേറ്റങ്ങള്‍ പാതി വഴിയില്‍ അവസാനിക്കുകയായിരുന്നു.

ഗോവ ഏഴു പോയന്റുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയ നോര്‍ത്ത് ഈസ്റ്റിന് ഇതുവരെ ഒരുപോയന്റ് പോലും നേടാനായിട്ടില്ല.

Share this Story:

Follow Webdunia malayalam