Portugal vs Ireland: പോര്‍ച്ചുഗലിനു 'ഇരട്ട' പ്രഹരം; റൊണാള്‍ഡോയ്ക്കു ചുവപ്പ് കാര്‍ഡ്
ആദ്യ പകുതിയിലെ 17-ാം മിനിറ്റില്‍ ട്രോയ് പരോറ്റിലൂടെയാണ് അയര്‍ലന്‍ഡ് പോര്‍ച്ചുഗലിനെ ആദ്യം ഞെട്ടിച്ചത്
Portugal vs Ireland: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനു തോല്‍വി. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനോടു എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ തോല്‍വി വഴങ്ങിയത്. 2026 ലോകകപ്പിനു യോഗ്യത നേടാന്‍ പോര്‍ച്ചുഗല്‍ ഇനിയും കാത്തിരിക്കണം.
ആദ്യ പകുതിയിലെ 17-ാം മിനിറ്റില്‍ ട്രോയ് പരോറ്റിലൂടെയാണ് അയര്‍ലന്‍ഡ് പോര്‍ച്ചുഗലിനെ ആദ്യം ഞെട്ടിച്ചത്. 45-ാം മിനിറ്റില്‍ പരോറ്റ് തന്നെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയില്‍ തിരിച്ചുവരവിനായി പോര്‍ച്ചുഗല്‍ ആവതും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റെഡ് കാര്‍ഡ് കണ്ട് കളംവിട്ടതും പോര്‍ച്ചുഗല്‍ ആരാധകരെ ഞെട്ടിച്ചു. ആദ്യമായാണ് രാജ്യാന്തര ഫുട്‌ബോളില്‍ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കാണുന്നത്. നവംബര്‍ 16 (ഞായര്‍) നു അര്‍മേനിയയ്‌ക്കെതിരായ മത്സരത്തില്‍ ജയിച്ചാല്‍ പോര്‍ച്ചുഗലിനു ലോകകപ്പ് യോഗ്യത നേടാം.