എന്റെ ഫിലോസഫി ഞാന്‍ മാറ്റില്ല, നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ മാറ്റാം, സിറ്റിയുമായുള്ള തോല്‍വിക്ക് പിന്നാലെ അമോറിം
മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ഡെര്‍ബിയില്‍ 3-0ത്തിന് ദയനീയമായി പരാജയപ്പെട്ട ശേഷമാണ് അമോറിമിന്റെ പ്രതികരണം.
Ruben Amorim firm quote after losing against manchester city
2025-26 സീസണിന്റെ തുടക്കം തന്നെ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കി പരിശീലകനായ റൂബന്‍ അമോറിം. മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ഡെര്‍ബിയില്‍ 3-0ത്തിന് ദയനീയമായി പരാജയപ്പെട്ട ശേഷമാണ് അമോറിമിന്റെ പ്രതികരണം.
മാഞ്ചസ്റ്ററിനായി എനിക്ക് സാധിക്കുന്നതെല്ലാം ചെയ്യും എന്ന് മാത്രമാണ് ആരാധകരോട് പറയാനുള്ളത്. അവരേക്കാള്‍ കൂടുതല്‍ വേദന എനിക്കാണ്. എന്ത് വന്നാലും എന്റെ ഫിലോസഫി ഞാന്‍ മാറ്റില്ല. ടീം ഉടമകള്‍ക്ക് എന്നെ മാറ്റണമെങ്കില്‍ ആവാം. അമോറിം പറഞ്ഞു.കഴിഞ്ഞ കുറച്ച് സീസണുകളിലായി ദയനീയമായ നിലയിലാണെങ്കിലും കഴിഞ്ഞ 33 വര്‍ഷത്തിനിടെയിലെ ഏറ്റവും മോശം തുടക്കമാണ് ഇത്തവണ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുണ്ടായിരിക്കുന്നത്. 4 മത്സരങ്ങളില്‍ നിന്നും 4 പോയിന്റ് മാത്രമാണ് ലീഗില്‍ യുണൈറ്റഡിനുള്ളത്.