എന്റെ ഫിലോസഫി ഞാന്‍ മാറ്റില്ല, നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ മാറ്റാം, സിറ്റിയുമായുള്ള തോല്‍വിക്ക് പിന്നാലെ അമോറിം

മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ഡെര്‍ബിയില്‍ 3-0ത്തിന് ദയനീയമായി പരാജയപ്പെട്ട ശേഷമാണ് അമോറിമിന്റെ പ്രതികരണം.

അഭിറാം മനോഹർ
തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2025 (18:38 IST)
Ruben Amorim firm quote after losing against manchester city
2025-26 സീസണിന്റെ തുടക്കം തന്നെ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കി പരിശീലകനായ റൂബന്‍ അമോറിം. മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ഡെര്‍ബിയില്‍ 3-0ത്തിന് ദയനീയമായി പരാജയപ്പെട്ട ശേഷമാണ് അമോറിമിന്റെ പ്രതികരണം.
 
 മാഞ്ചസ്റ്ററിനായി എനിക്ക് സാധിക്കുന്നതെല്ലാം ചെയ്യും എന്ന് മാത്രമാണ് ആരാധകരോട് പറയാനുള്ളത്. അവരേക്കാള്‍ കൂടുതല്‍ വേദന എനിക്കാണ്. എന്ത് വന്നാലും എന്റെ ഫിലോസഫി ഞാന്‍ മാറ്റില്ല. ടീം ഉടമകള്‍ക്ക് എന്നെ മാറ്റണമെങ്കില്‍ ആവാം. അമോറിം പറഞ്ഞു.കഴിഞ്ഞ കുറച്ച് സീസണുകളിലായി ദയനീയമായ നിലയിലാണെങ്കിലും കഴിഞ്ഞ 33 വര്‍ഷത്തിനിടെയിലെ ഏറ്റവും മോശം തുടക്കമാണ് ഇത്തവണ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുണ്ടായിരിക്കുന്നത്. 4 മത്സരങ്ങളില്‍ നിന്നും 4 പോയിന്റ് മാത്രമാണ് ലീഗില്‍ യുണൈറ്റഡിനുള്ളത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

റസ്സലിനെയും വെങ്കടേഷ് അയ്യരെയും കൈവിട്ടേക്കും, കൊൽക്കത്ത റീട്ടെയ്ൻ ചെയ്യാൻ സാധ്യത ഈ താരങ്ങളെ മാത്രം

അവന് ഇംഗ്ലീഷ് അറിയില്ല, ക്യാപ്റ്റനാക്കാന്‍ കൊള്ളില്ല എന്ന് പറയുന്നവരുണ്ട്, സംസാരിക്കുന്നതല്ല ക്യാപ്റ്റന്റെ ജോലി: അക്ഷര്‍ പട്ടേല്‍

Ind vs SA: ബൂം ബൂം, ഒന്നാമിന്നിങ്ങ്സിൽ അഞ്ച് വിക്കറ്റ് കൊയ്ത് ബുമ്ര, ദക്ഷിണാഫ്രിക്ക 159 റൺസിന് പുറത്ത്

ഓപ്പണിങ്ങിൽ കളിക്കേണ്ടത് റുതുരാജ്, സഞ്ജുവിനായി ടീം ബാലൻസ് തകർക്കരുത്, ചെന്നൈയ്ക്ക് മുന്നറിയിപ്പുമായി കെ ശ്രീകാന്ത്

ലോവർ ഓർഡറിൽ പൊള്ളാർഡിന് പകരക്കാരൻ, വെസ്റ്റിൻഡീസ് താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

അടുത്ത ലേഖനം
Show comments