Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധനയോടെ പച്ചകുത്തുമ്പോള്‍ അറിഞ്ഞിരിക്കണം ആപത്തുകളും

ആരാധനയോടെ പച്ചകുത്തുമ്പോള്‍ അറിഞ്ഞിരിക്കണം ആപത്തുകളും

ആരാധനയോടെ പച്ചകുത്തുമ്പോള്‍ അറിഞ്ഞിരിക്കണം ആപത്തുകളും
, ബുധന്‍, 6 ഏപ്രില്‍ 2016 (15:50 IST)
ഏറെ സ്നേഹിക്കുന്നവരുടെയും ഇഷ്ടപ്പെടുന്നവരുടെയും പേരുകൾ ശരീരത്തിൽ പച്ച കുത്താൻ യുവ തലമുറയ്ക്ക് ആവേശമാണ്. ഇതുമാത്രമല്ല, പച്ചകുത്തലിനു വേറെയും അവകാശവാദങ്ങ‌ളുണ്ട്. കാമുകിയുടെ പേര് ശരീരത്തിൽ കുത്തിയാൽ ഇഷ്‌ടം കൂടുമെന്നാണ് യുവത്വത്തിന്റെ അഭിപ്രായം. ആരാധിക്കുന്ന നടന്റെ പേര് നെഞ്ചിൽ കുത്തുമ്പോ‌ൾ കുറച്ച് അഹങ്കാരം കൂട്ടിനു വരും. എന്നാൽ ഈ പച്ചകുത്തൽ അത്ര നല്ല കാര്യമല്ല. പച്ച കുത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങ‌ൾ.
 
പച്ച കുത്തുന്നതെങ്ങനെ?
 
ശരീരത്തിൽ എന്നെന്നേക്കുമായി നിലനിൽക്കുന്നതാണ് പച്ച കുത്തൽ. സാധാരണയായി കൈയിൽ പിടിക്കുന്ന ചെറിയ ഉപകരണം കൊണ്ടാണ് പച്ച കുത്താറ്. സാധാരണ ചെറിയ സൂചി കുത്തുമ്പോൾ തന്നെ രക്തം പൊടിയാറുണ്ട്. അതുപോലെ തന്നെ പച്ച കുത്തുന്ന ഉപകരണം കൊണ്ട് ശരീരത്തിൽ വരച്ച് തുടങ്ങുമ്പോൾ ചെറിയ തോതിൽ രക്തം വരും.
 
ഇതുകൊണ്ടുണ്ടാകുന്ന ദോഷങ്ങ‌ൾ
 
പച്ച കുത്തുന്നതിലൂടെ ശരീരത്തിലെ ചര്‍മ്മം നശിച്ചു തുടങ്ങും. ത്വക്കിന് അണുബാധയേല്‍ക്കുന്നതോടൊപ്പം മറ്റ് പല പ്രശ്നങ്ങ‌ളും കണ്ടു തുടങ്ങും. അലർജി, അണുബാധ, അലർജിയിലൂടെ ത്വക്ക് മുറിഞ്ഞ് പഴുത്ത് വ്രണമായി മാറും. പച്ച കുത്തിയതിലൂടെ ഇത്തരത്തിൽ ഏതെങ്കിലും പ്രശ്നങ്ങ‌ൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്. 
 
പച്ച കുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങ‌ൾ
 
ശരിയായ രീതിയിൽ പച്ച കുത്തുന്നതിന് ചില കാര്യങ്ങ‌ൾ അറിഞ്ഞിരിക്കണം.
 
* പച്ചകുത്തുന്നയാള്‍ ഗ്ലൗസ് ധരിക്കുന്നുണ്ടോ?
* ശരിയായ ഉപകരണങ്ങ‌ൾ തന്നെയാണോ ഉപയോഗിക്കുന്നത്?
* പച്ച കുത്താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങ‌ൾ തിളപ്പിച്ച് അണുവിമുക്തമാക്കിയതിനു ശേഷമാണോ ഉപയോഗിക്കുന്നത്
 
പച്ചകുത്തികഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 
webdunia
ജോലി തിരക്കിനിടയിലോ മറ്റു പല കാരണങ്ങ‌ൾ കൊണ്ടോ പച്ചകുത്തിയതിനു ശേഷം അത് ശ്രദ്ധിക്കാൻ കഴിയാതെ വരും. എന്നാൽ ആദ്യ ഒരു ആഴ്ചയെങ്കിലും ഇതിന് പ്രത്യേക സംരക്ഷണം നൽകേണ്ടതുണ്ട്.
 
* 24 മണിക്കൂറിനു ശേഷം മാത്രം ബാൻഡേജ് കളയുക
* പച്ച കുത്തിയ ചര്‍മ്മഭാഗം വൃത്തിയായി സംരക്ഷിക്കുക. ഈ ഭാഗത്ത് വെള്ളം വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
* ദിവസത്തിൽ പല തവണ പച്ച കുത്തിയ ഭാഗത്ത് മോയ്‌സ്‌ചറൈസര്‍ പുരട്ടുക 
* ആദ്യ അഴ്ചയിൽ വെയിൽ കൊള്ളിക്കാതിരിക്കുക
* പുഴയിലോ നീന്തല്‍ക്കുളങ്ങളിലോ കുളിക്കാതിരിക്കുക
* വസ്ത്രം ധരിക്കുമ്പോൾ പച്ചകുത്തിയ ഭാഗത്ത് ഉരസാതെ സൂക്ഷിക്കുക.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam