Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍ക്കും ഇഷ്ടമില്ലാത്ത ഈ പച്ചക്കറിയുടെ ആരോഗ്യഗുണങ്ങള്‍ അതിശയിപ്പിക്കുന്നത്

എന്നാല്‍ വെണ്ടയ്ക്ക വിഴുക്കുപുരട്ടിയത് ചിലര്‍ക്കൊക്കെ ഇഷ്ടമാണ്.

The surprising health benefits of this vegetable

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 9 ഡിസം‌ബര്‍ 2025 (11:03 IST)
പലര്‍ക്കും ഇഷ്ടമില്ലാത്ത പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇതിന് കാരണം ഇതിന്റെ വിഴുവിഴുപ്പാണ്. എന്നാല്‍ വെണ്ടയ്ക്ക വിഴുക്കുപുരട്ടിയത് ചിലര്‍ക്കൊക്കെ ഇഷ്ടമാണ്. എന്നാല്‍ വെണ്ടയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞാല്‍ നമ്മുടെ അനിഷ്ടത്തിന് ഒരു വിലയുമില്ലാതാകും. കലോറി കുറഞ്ഞ വെണ്ടയ്ക്കയില്‍ നിറയെ കാല്‍സ്യവും മെഗ്നീഷ്യവും ഫോലേറ്റും വിറ്റാമിന്‍ സിയും കെയും എയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പൊതുവായുള്ള ആരോഗ്യത്തെ നിലനിര്‍ത്തുന്നു. 
 
കൂടാതെ ഇതില്‍ നിറയെ വെള്ളത്തിലലിയുന്ന ഫൈബര്‍ ഉള്ളതിനാല്‍ ദഹനത്തിന് സഹായിക്കുകയും. മലബന്ധം തടയുകയും ചെയ്യും. ഫൈബര്‍ ഉള്ളതുകൊണ്ടുതന്നെ ഷുഗര്‍ രക്തത്തിലേക്ക് ഇരച്ചുകയറുന്നത് തടയുകയും ചെയ്യും. പ്രമേഹം ഉള്ളവര്‍ക്ക് ഇത് ഗുണം ചെയ്യും. ഉയര്‍ന്ന ഫൈബറും കുറഞ്ഞ കലോറിയും ഉള്ളതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ വെണ്ടയ്ക്കയില്‍ ഉള്ളതിനാല്‍ അണുബാധ തടയുന്നു. 
 
വിറ്റാമിന്‍ എ ഉള്ളതിനാല്‍ കണ്ടിന്റെ ആരോഗ്യത്തിനും നല്ലതാണ്. ആന്റിഓക്‌സിഡന്റും വിറ്റാമിന്‍ സിയും ചര്‍മത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മെഗ്നീഷ്യവും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് സൈലന്റ് സ്‌ട്രോക്ക്, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം