Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദാമ്പത്യബന്ധം കൂടുതല്‍ സ്മാര്‍ട്ടാക്കണമെന്ന ആഗ്രഹമുണ്ടോ ? വഴിയുണ്ട് !

ദാമ്പത്യബന്ധം കൂടുതല്‍ സ്മാര്‍ട്ടാക്കണമെന്ന ആഗ്രഹമുണ്ടോ ? വഴിയുണ്ട് !
, ചൊവ്വ, 5 ഡിസം‌ബര്‍ 2017 (11:31 IST)
ഇനി മുതല്‍ ദാമ്പത്യ ബന്ധം കൂടുതല്‍ സ്മാര്‍ട്ടാക്കി മാറ്റാന്‍ സ്മാര്‍ട്ട് കോണ്ടം വിപണിയിലേക്കെത്തുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ പകരുന്ന രോഗങ്ങളെല്ലാം തിരിച്ചറിയാനും കിടപ്പറയിലെ നിങ്ങളുടെ പെര്‍ഫോമന്‍സ് എത്രമാത്രമുണ്ടെന്ന് കണക്കു കൂട്ടാനും സാധിക്കുന്ന തരത്തിലുള്ളതാണ് ഈ സ്മാര്‍ട്ട് കോണ്ടം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്
 
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാ‍ന്‍ വേണ്ടി എത്ര കലോറി ഊര്‍ജം നിങ്ങള്‍ കത്തിച്ചു കളഞ്ഞു എന്നും ‘ഐ കോണ്‍ സ്മാര്‍ട്ട് കോണ്ടം’ എന്നു പേരില്‍ വിപണിയിലെത്തുന്ന ഈ ഉറ വെളിപ്പെടുത്തും. 80 ഡോളറാണ് ഇതിന്റെ വില. ലിംഗത്തിന്റെ അടിയിലാണ് ഇത് വയ്‌ക്കേണ്ടത്. മറ്റ് സെക്‌സ് ടോയിസിനെ കാഴ്ചയില്‍ അനുകരിക്കുന്ന ഐകൊണ്‍, വളയത്തിന്റെ ആകൃതിയിലുള്ള ഒരു ഉപകരണമാണ്. 
 
webdunia
സാധാരണ ഗര്‍ഭനിരോധന ഉറയോടൊപ്പം ലഭിക്കാവുന്ന ഒന്നാണ് ഇത്. ക്ലാമിഡിയ, ഗൊണോറിയ എന്നിങ്ങനെയുള്ള ലൈംഗിക രോഗങ്ങളെ കണ്ടുപിടിക്കുന്നതിനും ഈ സ്മാര്‍ട്ട് കോണ്ടത്തിനു സധിക്കും. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഇതില്‍ ഒരു പര്‍പ്പിള്‍ ലൈറ്റ് തെളിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ഭാരം വളരെ കുറഞ്ഞതും വാട്ടര്‍ റസിസ്റ്റന്റുമായ ഒരു ഉപകരണമാണിത്. ഇതില്‍ ഒരു നാനോപിയും ബ്ലൂടൂത്തും ഉണ്ട്. ഇത് നിങ്ങളുടെ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. ലൈംഗികബന്ധം നീണ്ടു നില്‍ക്കേണ്ട സമയം, വേഗത എല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാൽ വിരലിൽ അണിയുന്ന മിഞ്ചിയും സ്ത്രീകളുടെ ഗർഭാശയവും തമ്മിലുള്ള ബന്ധം അറിയാമോ ?