Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോഗ്യം വേണോ വെള്ളം കുടിക്കൂ

ആരോഗ്യം വേണോ വെള്ളം കുടിക്കൂ
, ചൊവ്വ, 26 ഓഗസ്റ്റ് 2014 (12:49 IST)
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ ആരോഗ്യം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതുകൊണ്ട് ആരോഗ്യത്തിനു പ്രാധാന്യം നല്‍കിയാല്‍ മാത്രമെ ശരീരം പുഷ്ടിയോടെ നിലനില്‍ക്കു. എന്നാല്‍ മാത്രമേ നമ്മുടെ കടമകകളും കൃത്യങ്ങളും നമുക്ക് പൂര്‍ത്തീകരിക്കാനും സാധിക്കു. ശരീരമാദ്യം ഖലു ധര്‍മ്മ സാധനം എന്ന് പൂര്‍വ്വികര്‍ പറഞ്ഞതിന്റെ കാരണവും ഇതുകൊണ്ടൊക്കെ തന്നെയാണ്.

ജലദോഷം മുതല്‍ മാരകരോഗങ്ങള്‍ വരെ മനുഷ്യ ശരീരത്തേ നിരന്തരം ആക്രമിക്കുന്നു. ചെറിയ പനി മുതല്‍ എബോളയെന്ന മാരക പനി വരെ. എന്നാല്‍ ഇവയേ ഒക്കെ ചെറുക്കാന്‍ നമുക്ക് എന്തുചെയ്യാനാകും. ഒന്നു ചിന്തിക്കു, വൃത്തി എന്നത് ആരോഗ്യത്തിലേക്കുള്ള ആദ്യ പടിയാണ് എന്ന് എല്ലവര്‍ക്കും അറിയാം.

അതിനാല്‍ മലയാളികളായ നാമെല്ലാവരും ദിനവും രണ്ടുനേരം കുളിക്കാറുണ്ട്. രോഗങ്ങള്‍ വരാതിരിക്കാന്‍ അണുനാശിനികളടങ്ങിയ ലോഷനുകളും സോപ്പും നാമുപയോഗിക്കാറുണ്ട്. എന്നാല്‍ ഇതെല്ലം ശരീരത്തെ ബാഹ്യമായി ശുദ്ധീകരിക്കുക മാത്രമാണ് ചെയ്യുന്നത്. അതുമാത്രം മതിയോ നമ്മെആരോഗ്യത്തൊടെ നിലനിര്‍ത്താന്‍?

ആന്തരികമായ ശുദ്ധീകരണവും ആരോഗ്യത്തിന് അനിവാര്യമാണേന്ന് എത്രപേര്‍ക്ക് അറിയാം? ശരീരത്തെ ആന്തരികമായി ശുദ്ധീകരിക്കുന്നതിന് എതൊക്കെ ഔഷധങ്ങളാണ് വേണ്ടത് എതൊക്കെ ഭക്ഷണമാണെ കഴിക്കേണ്ടത് എന്നാകും നിങ്ങള്‍ ചിന്തിക്കുക. എന്നാല്‍ യാ‍തൊരു ചിലവുമില്ലാതെ ശുദ്ധജലം കുടിച്ചു കൊണ്ട് നമുക്ക് അത് സാധിക്കാം.

വെള്ളം കൊണ്ടോ? എന്ന് ചോദിക്കരുത്. വെള്ളം കൊണ്ട് തന്നെ. ശരീരത്തിന്‍റ ആരോഗ്യ - സൌന്ദര്യ സംരക്ഷണത്തില്‍ വെള്ളം വലിയൊരു പങ്ക് വഹിക്കുന്നു. ശരീരത്തിലടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ പുറന്തള്ളുവാനും രക്തോത്പാദനത്തിനും ശരീരോഷ്മാവ് നിലിനിര്‍ത്തുവാനും മറ്റ് ഉപാപചയപ്രവര്‍ത്തനങ്ങള്‍ നടക്കുവാനും എല്ലാം വെള്ളം വലിയൊരു പങ്ക് വഹിക്കുന്നു.

webdunia
ഇപ്പോള്‍ മനസിലായില്ലെ വെള്ളത്തിന്റെ പ്രാധാന്യം. ഇനി വെള്ളമുപയോഗിച്ച് ശരീരത്തെ രോഗമുക്തമാക്കാന്‍ സഹായിക്കുന്ന ചികിത്സയായ വാട്ടര്‍ തെറാപ്പിയേക്കുറിച്ച് പറയാം. ശരീരത്തിന്റെ താപനില 37ഡിഗ്രി സെന്റീഗ്രേഡാണ് . ഈ താപനിലയില്‍ കുറഞ്ഞ താപനിലയുള്ള ജലത്തെ ശീതജലം എന്നുപറയുന്നു. ശീതജലം ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ ആ ശരീരഭാഗത്തേക്ക് കൂടുതലായി രക്തം പ്രവഹിക്കുകയും താപനില കൃത്യമായി നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ശരീരത്തിന്റെ ഈ സവിശേഷതയാണ് വാട്ടര്‍ ചികിത്സക്ക് അടിസ്ഥാനം. വാസ്തവത്തില്‍ അസുഖങ്ങള്‍ ഭേദമാക്കുന്നത് ഔഷധങ്ങളല്ല, ശരീരമാണ്. ഔഷധങ്ങള്‍ രോഗമുക്തിനേടാന്‍ ശരീരം നടത്തുന്ന ശ്രമങ്ങളെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. ആരുടെയും സഹായം കൂടാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ജലചികിത്സയ്ക്ക് അസുഖങ്ങള്‍ ഭേദമാക്കുവാനും തടയുവാനും സവിശേഷമായ കഴിവുണ്ട്.

                                                   വാട്ടര്‍ തെറാപ്പിയുടെ ഗുണങ്ങള്‍...
webdunia
നിങ്ങള്‍ക്കറിയാമോ ജലചികിത്സയിലൂടെ അമിത രക്തസമ്മര്‍ദ്ദം 30 ദിവസം കൊണ്ടും ഉദരസംബന്ധമായ പ്രശ്നങ്ങള്‍ 10 ദിവസം കൊണ്ടും പ്രമേഹം ഒരു മാസം കൊണ്ടും മലബന്ധം 10 ദിവസം കൊണ്ടും ടിബി 90 ദിവസം കൊണ്ടും പരിഹരിക്കാന്‍ സാധിക്കുമത്രെ. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ലാത്തതിനാല്‍ ആര്‍ക്കും ഇത് പരീക്ഷിക്കാവുന്നതാണ്.

വെറും വയറ്റില്‍ 1.50 ലിറ്റര്‍ വെള്ളം കുടിക്കുക എന്നത് മാത്രമാണ് തെറാപ്പിയുടെ ഭാഗമായി ചെയ്യേണ്ടത്. രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ 5-6 ഗ്ലാസ്സ് വെള്ളം കുടിക്കുക. വെള്ളം കുടിച്ച് ഒരു മണിക്കൂറിന് ശേഷമേ പ്രാതല്‍ കഴിക്കാന്‍ പാടുള്ളൂ എന്ന് മാത്രം. ഈ ഒരു മണിക്കൂറിന് ശേഷം സാധാരണ പോലെ തന്നെ ഭക്ഷണം കഴിക്കാവുന്നതാണ്. എന്നാല്‍ പ്രാതലിനും ഊണിനും അത്താഴത്തിനും ശേഷം രണ്ട് മണിക്കൂര്‍ നേരത്തേക്ക് എന്തെങ്കിലും കഴിക്കുവാനോ കുടിക്കുവാനോ പാടില്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.

വാട്ടര്‍ തെറാപ്പിയുടെ ആദ്യ ദിവസങ്ങളില്‍ നാലു ഗ്ലാസ്സ് വെള്ളം ആദ്യവും അല്‍പ്പ സമയത്തിനുശേഷം ബാക്കിയുള്ള രണ്ട് ഗ്ലാസ്സ് വെള്ളവും എന്ന ക്രമത്തില്‍ കുടിക്കാവുന്നതാണ്. പിന്നീട് ആറുഗ്ലാസ് വെള്ളം ഒറ്റയടിക്ക് കുടിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.ആദ്യമാദ്യം ഒരു മണിക്കൂറില്‍ തന്നെ രണ്ടും മൂന്നും തവണ മൂത്രമൊഴിക്കേണ്ടി വന്നാലും പിന്നീട് അത് സാധാരണ നിലയിലാകും.

ശരീരോഷ്മാവ് സാധാരണനിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നതോടൊപ്പം നിര്‍ജ്ജലീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ തടയും. അനീമിയ , റുമാറ്റിസം, പാരാലിസിസ്, ഒബീസിറ്റി , ആര്‍ത്രൈറ്റിസ് , സൈനസൈറ്റിസ്, ടൈക്കികാര്‍ഡിയ , കഫം, ലുക്കീമിയ , ബ്രോങ്കൈറ്റിസ് , മെനിഞ്ചൈറ്റിസ്, ഹൈപ്പര്‍ അസിഡിറ്റി, യൂട്രസ് കാന്‍സര്‍ , നേത്രരോഗങ്ങള്‍ , ക്രമം തെറ്റിയ ആര്‍ത്തവം , തലവേദന തുടങ്ങി പലവിധ ശാരീരിക അസ്വസ്ഥതകള്‍ക്ക് ജലചികിത്സ ഫലപ്രദമാണ്.

ഈ അസുഖങ്ങള്‍ക്കെല്ലാം കാരണം ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വിഷലിപ്തമായ വസ്തുക്കളാണ്. ശരീരം നാം കുടിച്ച വെള്ളത്തിന്റെ മാധ്യമത്തില്‍ ഇവയേയൊക്കെ പരമാവധി വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും പുറന്തള്ളാന്‍ തുടങ്ങും. ഫലമായി ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും ലഭിക്കുന്നതൊടൊപ്പം യൌവനം നിലനിര്‍ത്തുകയും ചെയ്യും.

ഇതിന് പാര്‍ശ്വ ഫലങ്ങള്‍ ഒന്നുമില്ലെങ്കിലും ആരോഗ്യപരമായ അവശതകള്‍ ഉള്ളവര്‍ തന്റെ ഡോക്ടറിനെ കണ്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്. തിളപ്പിച്ചതോ ഫില്‍റ്റര്‍ ചെയ്തതോ ആയ വെള്ളം കുടിക്കുവാനായി ഉപയോഗിക്കാം. വെള്ളം കുടിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പോ ശേഷമോ മറ്റൊന്നും കഴിക്കുവാനോ കുടിക്കുവാനോ പാടില്ല എന്ന കാര്യം മറക്കാനും പാടില്ല.

Share this Story:

Follow Webdunia malayalam