Webdunia - Bharat's app for daily news and videos

Install App

പൈനാപ്പിള്‍ കഴിക്കുമ്പോള്‍ നാക്കില്‍ കുത്തൽ അനുഭവപ്പെടുന്നതിന് കാരണം എന്ത്?

അഭിറാം മനോഹർ
ഞായര്‍, 20 ജൂലൈ 2025 (18:25 IST)
പൈനാപ്പിള്‍ കഴിച്ചാല്‍ ചിലര്‍ക്ക് നാവിലും വായിലുമൊക്കെ കുത്തുന്ന പോലെ ഒരു അനുഭവം ഉണ്ടാകാറുണ്ട്. ചിലര്‍ക്ക് അത് ചെറുതായി മാത്രം അനുഭവപ്പെടുമ്പോള്‍  മറ്റുചിലര്‍ക്ക് അസ്വസ്ഥതയും അലര്‍ജിപോലും ഇത് ഉണ്ടാക്കാറുണ്ട്. എന്താണ് ഈ അനുഭവത്തിന് പിന്നില്‍ ഉള്ള ശാസ്ത്രീയ കാരണം എന്ന് മനസ്സിലാക്കുക വഴി, ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും  പൈനാപ്പിള്‍ പ്രശ്‌നമില്ലാതെ തന്നെ രുചിക്കാനും സാധിക്കും.
 
 
പൈനാപ്പിളിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്നാണ് ബ്രൊമലൈന്‍ (Bromelain) എന്ന് വിളിക്കുന്ന ഒരു പ്രോട്ടീന്‍ ദഹിപ്പിക്കുന്ന എന്‍സൈം. ഈ എന്‍സൈം മനുഷ്യന്റെ വായില്‍ കയറുന്നതോടെ ഇവ  പ്രോട്ടീനുകളുടെ വിഘടനവും ആരംഭിക്കുന്നു. അതായത്, നമ്മള്‍ ഭക്ഷണം തൊട്ടുടനെ വായില്‍ തന്നെ േെബ്രാമലൈന്‍ പ്രവര്‍ത്തനം തുടങ്ങുന്നു. അതുകൊണ്ടുതന്നെ, വായ് ചൂടുകയും, നാവിന് കിരുകിരുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് ചിലര്‍ക്ക് ചെറുതായി തോന്നുമ്പോള്‍, ചിലര്‍ക്ക് കഠിനമാകാറുമുണ്ട്.
 
മറ്റൊരു പ്രധാന കാരണമാണ് പൈനാപ്പിളില്‍ കാണപ്പെടുന്ന റാഫൈഡുകള്‍ (Raphides). ഇവ സൂചികള്‍ പോലെയുള്ള സൂക്ഷ്മഘടനകളാണ്. വായിന്റെ കോശങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ ഘടകങ്ങള്‍ നാവിന് മൂടലുണ്ടാക്കാനും അലോസരമുണ്ടാക്കാനും കാരണമാകുന്നു. കൂടാതെ പൈനാപ്പിള്‍ വളരെ അസിഡിക് സ്വഭാവമുള്ളത് കൊണ്ടാണ് വായിലെ പി എച്ച് നിലയിലും വ്യതിയാനം വരുത്തുന്നു.
 
എങ്കിലും, ഈ പ്രശ്‌നത്തിന് ഒരു എളുപ്പമുള്ള പരിഹാരമുണ്ട്. പൈനാപ്പിള്‍ തൊലി നീക്കി, ചെറിയ കഷണങ്ങളായി മുറിച്ച ശേഷം കുറച്ച് ഉപ്പ് ചേര്‍ത്ത വെള്ളത്തില്‍ 10 മിനിറ്റ് മുക്കിവെക്കുക. ഇത് ബ്രോമലൈൻ പ്രവര്‍ത്തനക്ഷമത കുറയ്ക്കുകയും, റാഫൈഡുകള്‍ ഭാഗികമായി നീക്കുകയും ചെയ്യും. അതിന്റെ ശേഷം കഴിക്കുമ്പോള്‍ നാവിന്റെ കുത്ത് അനുഭവം കുറയുകയും, അതിന്റെ രുചിയേറിയ ഗുണങ്ങളും ആസ്വദിക്കാനാവുകയും ചെയ്യും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

സമൂസയും ജിലേബിയും മദ്യപാനവും സിഗരറ്റ് വലിയും പോലെ പ്രശ്നക്കാർ, ഹാനികരമെന്ന് ആരോഗ്യമന്ത്രാലയം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

Nipah Death: പാലക്കാട് നിപ ബാധിച്ച് മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം, സമ്പർക്കത്തിൽ വന്നവർ ക്വാറൻ്റൈനിൽ പോകണമെന്ന് നിർദേശം

തമിഴ്‌നാട്ടില്‍ ഡീസൽ കൊണ്ടുപോയ ചരക്ക് ട്രെയിനിന് തീപിടിച്ചു; അപകടം തിരുവള്ളൂർ സ്റ്റേഷന് സമീപം (വീഡിയോ)

എല്ലാം കാണുക

ഏറ്റവും പുതിയത്

പൈനാപ്പിള്‍ കഴിക്കുമ്പോള്‍ നാക്കില്‍ കുത്തൽ അനുഭവപ്പെടുന്നതിന് കാരണം എന്ത്?

പ്രാവിന്റെ കാഷ്ഠത്തില്‍ യൂറിക് ആസിഡും അമോണിയയും ഉണ്ട്, ശ്വാസകോശം തകരാറിലാകും; പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അറിയാന്‍

നഖങ്ങളും പല്ലും പൊടിയുന്നോ, ദേഹം വേദനയും ഉണ്ടോ; ഇതാണ് കാരണം

സമ്മര്‍ദ്ദം കൂടുതലാണോ, ചര്‍മത്തില്‍ ഈ മാറ്റങ്ങള്‍ വരും

നിങ്ങളുടെ പ്രായത്തിന് അനുസരിച്ചുള്ള രക്തസമ്മര്‍ദ്ദമാണോ നിങ്ങള്‍ക്കുള്ളത്, ഇക്കാര്യം അറിയണം

അടുത്ത ലേഖനം
Show comments