Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രദ്ധിക്കുക ! നിങ്ങ‌ൾ ഫാസ്റ്റ് ഫുഡിന് അടിമയാണോ? എങ്കിൽ കരൾ രോഗം കീഴ്പ്പെടുത്തിയേക്കാം!

അമിതാഹാരം ആപത്ത്, കരള്‍ രോഗവും വരാം!

ശ്രദ്ധിക്കുക ! നിങ്ങ‌ൾ ഫാസ്റ്റ് ഫുഡിന് അടിമയാണോ? എങ്കിൽ കരൾ രോഗം കീഴ്പ്പെടുത്തിയേക്കാം!
, വ്യാഴം, 24 മാര്‍ച്ച് 2016 (20:54 IST)
നമ്മുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ തന്നെ കടമയാണ്. ഓഫീസിൽ പോകണം, കുട്ടികളെ സ്കൂളിൽ അയയ്ക്കണം, ഇതിനൊക്കെ സമയം വേണം. അതിനിടയിൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധയില്ലാതാകുന്നു. സമയത്തിന്റേയും പണത്തിന്റേയും പുറകേ ഉള്ള ഓട്ടത്തിനിടയിൽ ആരോഗ്യത്തെ മറക്കുന്നു. എല്ലാം നേടിക്കഴിയുമ്പോൾ അനുഭവിക്കാൻ അസുഖങ്ങ‌ൾ മാത്രമാകും കൂട്ടുകാർ എന്ന് തിരിച്ചറിയുക.
 
മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങ‌ൾക്കും ഗ്രന്ഥികൾക്കും ഓരോ പ്രവർത്തനങ്ങ‌ളാണുള്ളത്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. ശുദ്ധീകരണം, വിഘടനം, സംഭരണം തുടങ്ങി നിരവധി ധർമങ്ങ‌ളാണ് കരളിനുള്ളത്. അതുകൊണ്ടു തന്നെയാണ് കരൾ രോഗത്തെ സൂക്ഷിക്കണമെന്ന് വൈദ്യശാസ്ത്രം പറയുന്നത്. 
 
ആരോഗ്യകരമായ ഭക്ഷണങ്ങൾ ക്രമമനുസരിച്ച് കഴിക്കുകയാണെങ്കിൽ കരൾ രോഗം വരാതെ ശ്രദ്ധിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ തെളിയിക്കുന്നത്. മദ്യപാനം, ക്രമമല്ലാത്ത ഭക്ഷണ രീതി, ഫാസ്റ്റ് ഫുഡ് എന്നിവ കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. 
 
കരള്‍ രോഗബാധയുണ്ടാകാതിരിക്കാന്‍ ഭക്ഷണകാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്. ശരീരത്തിന് ഗുണമെങ്കിലും ചില ഭക്ഷണങ്ങള്‍ അമിതമായാല്‍ അത് ദോഷം ചെയ്യും. അതുകൊണ്ടുതന്നെ, സമീകൃതമായ ആഹാരരീതിയിലേക്ക് മാറേണ്ടത് ആവശ്യമാണ്. നിയന്ത്രണം വരുത്തേണ്ട ഭക്ഷണവിഭാഗങ്ങളില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ആഹാരവും ഉണ്ടാകാം. എങ്കിലും മികച്ച ആരോഗ്യത്തിനായി ചില ത്യാഗങ്ങള്‍ ആവശ്യമായി വരും.
 
അത്തരത്തില്‍ നിയന്ത്രിക്കേണ്ട ഭക്ഷണവിഭാഗങ്ങളില്‍ ചിലത് ഇവയാണ്:
 
മസാലക‌ൾ ചേർത്ത് പാകം ചെയ്ത മാംസം, മുട്ട, വെണ്ണ-എണ്ണ ഉപയോഗിച്ച് വറുത്തെടുക്കുന്ന ഭക്ഷണങ്ങ‌ൾ, കടല, എണ്ണക്കുരു, ഉണങ്ങിയ പഴങ്ങ‌ൾ, എരിവ്, മസാല ഉപയോഗിച്ചുള്ള കറികൾ, പപ്പടം, ചമ്മന്തി, അച്ചാർ, കടുപ്പത്തിലുള്ള കാപ്പി, ചായ, മദ്യം.
 
കരളിന് ഗുണം നൽകുന്ന ഭക്ഷണങ്ങ‌ൾ:
 
ധാന്യങ്ങ‌ൾ - ഗോതമ്പിന്റെ ചപ്പാത്തി, ബ്രെഡ്, ചോറ്, ചോളം, ഓട്സ് പൊടി, പാൽ, പാൽ ഉത്പന്നങ്ങ‌ൾ, സൂപ്പ്, പാകം ചെയ്ത പച്ചക്കറികൾ, ഉരുളക്കിഴങ്ങ്, മധുരകിഴങ്ങ്, ചേന, കാച്ചിൽ, പഴവർഗങ്ങ‌ൾ, പഴത്തിന്റെ ജ്യൂസ്, തേൻ, വെള്ളം, ഗ്ലൂക്കോസ് വെള്ളം.
 
കരൾ രോഗത്തെ പ്രതിരോധിക്കാൻ ആവശ്യമായ നിർദ്ദേശങ്ങ‌ൾ:
 
ഓരോ ദിവസത്തെയും ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചാൽ തന്നെ കരൾ രോഗത്തെ തടയാനാകും. പാലിക്കേണ്ട കാര്യങ്ങ‌ൾ:
 
1.അതിരാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ ഒരു കപ്പ് ചായ/കാപ്പി/നാരങ്ങാ വെള്ളം എന്നിവ കഴിക്കുന്നത് ഉത്തമം
 
2. പ്രഭാതഭക്ഷണം; തിളപ്പിച്ച പാൽ ഒരു ഗ്ലാസ്, പുഴുങ്ങിയ മുട്ടയുടെ വെള്ള, ഗോതമ്പിന്റെ ബ്രെഡ്
 
3. ഇടവേള സമയത്ത് സൂപ്പ്, നാരങ്ങാ വെള്ളം എന്നിവ കഴിക്കുന്നത് ഉന്മേഷം നൽകും.
 
4. ഉച്ചഭക്ഷണം/ അത്താഴം: ചിക്കൻ, വെജിറ്റബിൾ സൂപ്പ്, കഴുകി ഉണ്ടാക്കിയ പരിപ്പ്, മീൻ, ചോറ്
 
5. വൈകുന്നേരം ചായ, കാപ്പി, ജ്യൂസ്, നാരങ്ങാ വെള്ളം എന്നിവ ഉന്മേഷം നൽകും.

Share this Story:

Follow Webdunia malayalam