ഒരിടത്തൊരു ഫയല്‍വാന്‍!
ഗാട്ട ഗുസ്തിയുടെ ആ നല്ലദിനങ്ങള്‍ ഇനി തിരിച്ചുവരുമോ?
ചൊവ്വ, 29 ഏപ്രില്‍ 2003
കണ്ണൂര്‍: ഇത് പദ്മരാജന്‍റെ സിനിമയല്ല യഥാര്‍ത്ഥ ജീവിതം. ഒരു കാലത്ത് ഗോദകളുടെ ആവേശമായിരുന്ന ഹമീദ് ഫയല്‍വാന്‍ ഇന്ന് ജീവിക്കാന്‍ ഞെരുങ്ങുകയാണ്.
ഖബര്‍സ്ഥാനിലെ കുഴിവെട്ടി യാണ് ഗാട്ടാ ഗുസ്തിയിലൂടെ കാണികളെ ആവേശം കൊള്ളിച്ച ഹമീദ് ഫയല്‍വാന്‍റെ ജീവിതം. ഗാട്ടാ ഗുസ്തിയോട് പുതിയ തലമുറയും സ്പോര്‍ട്സ് അധികൃതത്ധം കാണിച്ച അവഗണനയില്‍ ഫയല്‍വാന് വല്ലാത്ത വിഷമമുണ്ട്.അന്യം നിന്നു പോയ ഈ കായിക കലയെ പുനരുജ്ജീവിപ്പിക്കണം എന്നദ്ദേഹം ആഗ്രഹിക്കുന്നു
ഫയല്‍വാന്‍റെ ജീവിതത്തിലിന്ന് ഗോദയില്ല, കാണികളില്ല, ആരവങ്ങളുമില്ല. ഏല്ലാം എന്നേ പോയ് മറഞ്ഞു. കൈക്കരുത്ത് കൊണ്ട് ഗോദകളില്‍ വെന്നിക്കൊടി പാറിച്ചിരുന്ന ഹമീദ് ഫയല്‍വാന് അന്നും കൂലിപ്പണി ആയിരുന്നു.
അന്നു പക്ഷെ നല്ല ആരോഗ്യമുണ്ടായിരുന്നു പണിയെടുക്കാന്‍. വല്ലപ്പോഴും മറ മൂടിക്കിട്ടുന്ന പണം കൊണ്ടായാലും കസര്‍ത്തും അഭ്യാസങ്ങളും ഫയല്‍വാന്‍ നിര്‍ത്തിയിട്ടില്ല. വേണമെങ്കില്‍ ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്നാണ് ഫയല്‍വാന്‍റെ നിലപാട്.
കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ 55 വര്‍ഷം മുന്പ് അസാമാന്യമായ മെയ് വഴക്കത്തിലൂടെ വിജയിയായ 15 കാരന്‍ ഹമീദ് എന്ന കൊച്ചു ഫയല്‍വാനെ തെക്കേ ഇന്ത്യയിലെ ഗാട്ടാ ഗുസ്തി പ്രേമികള്‍ ആരാധിച്ചു.ബാംഗ്ളൂര്‍, ചെന്നൈ, മംഗലാപുരം, മുംബൈ, മൈസൂര്‍ എന്നിവിടങ്ങളിലെ ഒട്ടേറെ മത്സരങ്ങള്‍. വിജയങ്ങള്‍.......
പ്രതിഫലമായി അന്നൊക്കെ കിട്ടിയിത്ധന്നത് 25രൂപയായിരുന്നു. പണത്തോടുള്ള മോഹമല്ല, ഗുസ്തിയോടുള്ള ആവേശമാണ് ഹമീദിനെ ഗോദയിലെത്തിച്ചത്. ഛോട്ടാശങ്കര്‍, ചന്ദര്‍സിംഗ്, വീരപ്പന്‍, അശോക, തയ്യില്‍ ബാലന്‍നായര്‍, പോത്തേരി രാഘവന്‍....... തലയ്ക്കല്‍ ഹമീദ്ഖാന്‍റെ ശിഷ്യനായ ഹമീദിന്‍റെ കൈക്കരുത്തറിഞ്ഞവര്‍ ഏറെ.
പൊയ്പ്പോയൊരു സുവര്‍ണ്ണകാലത്തെ കുറിച്ചുള്ള സ്മരണകളില്‍ ഊറ്റം കൊള്ളുകയാണ് ഇന്നും ഫയല്‍വാന്‍. ഗാട്ട ഗുസ്തിയുടെ ആ നല്ലദിനങ്ങള്‍ ഇനി തിരിച്ചുവരുമോ?