Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൂട്ടിയ ബോളീവുഡിലേക്ക് നോക്കുന്നു

ബൂട്ടിയ ബോളീവുഡിലേക്ക് നോക്കുന്നു
FILEFILE
ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ ബായ് ചുംഗ് ബൂട്ടിയ സ്വപനംകാണുന്നത് ബോളീവുഡിലെ വെള്ളിത്തിരയാണ്. അതു കൊണ്ട് തന്നെ പ്രാദേശിക ഭാഷകളിലെ ചെറിയ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള ക്ഷണം ഇന്ത്യന്‍ നായകന്‍ നിരസിക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ ഇന്ത്യന്‍ നായകന്‍റെ മോഹം സഫലമാകാനുള്ള സാധ്യതകള്‍ തെളിയുകയാണ്.

പ്രാദേശിക നിര്‍മ്മാതാക്കളില്‍ നിന്നും സിനിമയിലേക്ക് ചില ഓഫറുകള്‍ വന്നിട്ടുണ്ടെന്നും ഇന്ത്യന്‍ നായകന്‍ പറയുന്നു. വാഗ്‌ദാനം ലഭിച്ച ചില സ്ക്രിപ്റ്റുകള്‍ നല്ലതാണെന്നും ബോളീവുഡില്‍ നിന്നും ക്ഷണം ലഭിച്ചാല്‍ വേഷം നോക്കില്ലെന്നും ബൂട്ടിയ പറയുന്നു. കിംഗ് ഫിഷറിന്‍റെ പരസ്യത്തില്‍ അഭിനയിച്ചതാണ് ബൂട്ടിയയുടെ അഭിനയ പരിചയം.

ബോളീവുഡിലെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലാണ് ഇന്ത്യന്‍ നായകന്‍റെ കണ്ണെന്ന് ഒരു പത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോളീവുഡ് ഭ്രമം തലയ്‌ക്ക് പിടിച്ച ഇന്ത്യന്‍ നായകന്‍ മുമ്പ് പല നിര്‍മ്മാതാക്കളോടും മോഹം അറിയിച്ചിരുന്നു.

ഫുട്ബോള്‍ രംഗത്തു നിന്നും താര പദവിയിലേക്ക് ഉയര്‍ന്ന ഏതാനും താരങ്ങളില്‍ പ്രമുഖനാണ് ബായ്‌ചുംഗ് ബൂട്ടിയ. ആഗസ്റ്റില്‍ അഞ്ചു രാജ്യങ്ങള്‍ പങ്കെടുത്ത നെഹ്‌റു കപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത് ബൂട്ടിയയായിരുന്നു.

മലയാളികളായ മുന്‍ നായകന്‍ ഐ എം വിജയനും സി വി പാപ്പച്ചനും മലയാള സിനിമയില്‍ തല കാണിച്ചിട്ടുള്ള താരങ്ങളാണ്. എന്നാല്‍ ബോളീവുഡിലേക്കു ഫുട്ബോള്‍ താരങ്ങളില്‍ ആരും തന്നെ ഇതുവരെ പ്രവേശിച്ചിട്ടില്ല.

അതേ സമയം ബോളീവുഡും ഇന്ത്യന്‍ ക്രിക്കറ്റും തമ്മിലുള്ള പ്രേമം പണ്ടു മുതലുള്ളതാണ്. എന്നാല്‍ ഫുട്ബോളില്‍ നിന്നും ഒരാള്‍ ബോളീവുഡിലോ പരസ്യ രംഗത്തോ വ്യക്തിമുദ്ര പതിപ്പിച്ചിട്ടില്ല. പല ക്രിക്കറ്റ് താരങ്ങളും ബോളീവുഡ് സിനിമകളില്‍ ശ്രദ്ധെയമായ വേഷം ചെയ്‌‌തിട്ടുണ്ട്. ഏറ്റവും അവസാനം അഭിനയിച്ചത് അജയ് ജഡേജയായിരുന്നു.

Share this Story:

Follow Webdunia malayalam