Select Your Language

Notifications

webdunia
webdunia
webdunia
webdunia

റൊമാരിയോ ഉത്തേജക വിവാദത്തില്‍

റൊമാരിയോ ഉത്തേജക വിവാദത്തില്‍ :  ബ്രസീല്‍ ഫുട്ബോള്‍ വെറ്ററന്‍ സൂപ്പര്‍ താരം ഉത്തേജക മരുന്നു വിവാദം
ANIANI
ബ്രസീല്‍ ഫുട്ബോള്‍ ടീമിന്‍റെ വെറ്ററന്‍ സൂപ്പര്‍താരം റൊമാരിയോ ഉത്തേജക വിവാദത്തില്‍. റൊമാരിയോയുടെതായി നടത്തിയ ഉത്തേജകമരുന്നു പരിശോധനയില്‍ താരം നിരോധിത മരുന്നുകള്‍ കഴിച്ചിരുന്നതായി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ബ്രസീലിലെ എല്ലാ മത്സരങ്ങളില്‍ നിന്നും താരത്തിനു വിലക്ക് ഏര്‍പ്പെടുത്തി.

പാല്‍മിറാസും വാസ്ക്കോ ഡി ഗാമ ക്ലബ്ബും തമ്മില്‍ ഒക്ടോബര്‍ 28 നു നടന്ന ബ്രസീലിയന്‍ ലീഗിലെ മത്സരത്തിനു ശേഷം നടത്തിയ മരുന്നു പരിശോധനയിലാണ് റോമാരിയോ മരുന്നടിച്ചതായി കണ്ടെത്തിയത്. അതേ സമയം 41 കാരനായ റൊമാരിയോ ഉത്തേജക മരുന്നു വിവാദം നിഷേധിച്ചു. മുടി കൊഴിച്ചിലിനായി കുറെ നാളായി മരുന്നു കഴിച്ചു വരികയായിരുന്നെന്നും അതല്ലാതെ ഉത്തേജക മരുന്നു കഴിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു.

ഇത് ഉത്തേജക മരുന്നല്ലെന്നും ഇതാദ്യമായിട്ടല്ല ഉപയോഗിക്കുന്നതെന്നും ഈ മരുന്ന തന്‍റെ പ്രകടനങ്ങളെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലെന്നും നിരോധിത മരുന്നാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഉപയോഗിക്കുമായിരുന്നില്ലെന്നും ചൊവ്വാഴ്ച വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ റൊമാരിയോ വ്യക്തമാക്കി. നിരോധിത മരുന്നായ ഫിനെസ്റ്റെറയ്‌ഡാണ് റൊ ഉപയോഗിച്ചതായി കണ്ടെത്തിയത്.

അടുത്ത വര്‍ഷം ആദ്യ നടക്കുന്ന ടെസ്റ്റിലൂടെ പിടിക്കപ്പെട്ടാന്‍ 120 ദിവസത്തേക്കു വരെ റൊമാരിയോയ്‌ക്ക് നിരോധനം ഉണ്ടാകാന്‍ സാധ്യതയുണ്ട്.1994 ലോകകപ്പില്‍ ബ്രസീലിനെ വിജയത്തിലേക്ക് നയിച്ച താരമാണ് റൊമാരിയോ. 1994 ല്‍ ഫിഫയുടെ മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ട റൊമാരിയോ 1000 ല്‍ അധികം ഗോളിനും ഉടമയാണ്. ജനുവരിയില്‍ 42 തികയുന്ന റൊമാരിയോയുറ്റെ കരിയറില്‍ ആദ്യമായി വീഴുന്ന കരിനിഴലാണ് ഉത്തേജക വിവാദം.

Share this Story:

Follow Webdunia malayalam