‘പ്രതിഭയുടെ കാര്യത്തില്‍ എന്നേക്കാള്‍ ഒരുപടി മുന്നിലാണ് പാട്രിക്ക് വിയേര.’ ഫ്രഞ്ചു ടീമിലെ ഏറ്റവും പ്രതിഭാധനനായ ഫുട്ബോളര്‍ സിനഡിന്‍ സിദാന്‍റെ അഭിപ്രായമാണിത്. എന്നാല്‍ നന്നായിട്ടു കളിച്ചിട്ടും ടീമില്‍ പെരുമാറിയിട്ടും പാട്രിക്ക് വിയേരയെ ഫ്രഞ്ചു പരിശീലകന്‍ റയ്‌മണ്ട് ഡൊമിനിക്കിനു തീരെ ദഹിക്കുന്നില്ല.
ഒക്ടോബറിലെ യൂറോ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നും വിയേരയേയും യുവന്‍റസിന്‍റെ മുന്‍ നിരക്കാരന്‍ ഡേവിഡ് ട്രിസഗേയേയും ഡൊമിനിക്ക് ഒഴിവാക്കി. ഫറൊ ദ്വീപുകള്‍ക്കെതിരെയും ലിത്വാനിയയ്‌ക്കെതിരെയും റിട്ടേണ്‍ മാച്ചാണ് ഫ്രാന്‍സിന് ഇനിയുള്ളത്. രണ്ടു മത്സരങ്ങളിലും ജയിക്കുകയും വേണം.
രണ്ടു ടീമുകള്‍ക്കെതിരെയും കഴിഞ്ഞ മത്സരത്തില്‍ വിയെര ഗോള്‍ കണ്ടെത്തിയിരുന്നു. വിയേര ക്ലബ്ബിനും രാജ്യത്തിനും മത്സരിച്ചു തളര്‍ന്നെന്നും പൂര്‍ണ്ണമായ ഫിറ്റ്‌നസ് ലഭിക്കുന്നതിനായി താല്‍ക്കാലിക വിശ്രമം അനുവദിക്കുകയുമാണെന്നാണ് ഡൊമിനിക്കിന്‍റെ വാദം. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ വിയേരയുടെ പ്രകടനം അത്രയ്‌ക്കൊന്നും പരിശീലകനു പിടിച്ചിട്ടില്ലെന്നതാണ് സത്യം.
കഴിഞ്ഞ മത്സരത്തില്‍ ഫ്രാന്‍സ് സ്‌കോട്‌ലന്‍ഡിനോട് പരാജയപ്പെടുകയും ചെയ്‌തു. ടീമില്‍ റൊട്ടേഷന്‍ രീതി പരീക്ഷിക്കുന്നതിനായിട്ടാണ് ഡെവിഡ് ട്രസഗേയെ ഡൊമിനിക്ക് ഒഴിവാക്കിയത്. ഒട്ടേറെ സ്ട്രൈക്കര്‍മാര്‍ ഫ്രാന്‍സിനുണ്ട്. റോട്ടേഷന്‍ കളിക്കാരില്‍ ഒരു മത്സരം ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് ഡൊമിനിക്ക് പറയുന്നു.
കഴിഞ്ഞ ലോകകപ്പില്‍ ഫ്രാന്‍സിന്‍റെ പെനാല്‍റ്റി കിക്ക് പുറത്തടിച്ച താരമാണ് ട്രിസഗേ. പരുക്കു പറ്റിയ ഗോളി ഗ്രിഗറി കൌപറ്റ്, മൈക്കല്‍ സില്‍വസ്റ്റര്‍, ജിബ്രിയേല്‍ സിസ്സേ തുടങ്ങിയവരാണ് ടീമില്‍ എത്താതെ പോയ മറ്റു പ്രമുഖര്‍.