Select Your Language

Notifications

webdunia
webdunia
webdunia
webdunia

സച്ചിന്‍ നാനൂറാം ഏകദിനത്തിന്

സച്ചിന്‍ നാനൂറാം ഏകദിനം ക്രിക്കറ്റ് ടെസ്റ്റ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യ വിക്കറ്റ് സെഞ്ച്വറി ഓസ്ട്രേലിയ ഫ്യൂച്ചര്‍കപ്പ്
FILEFILE
ക്രിക്കറ്റിലെ ഒട്ടേറേ റെക്കോഡുകള്‍ പേരിലുള്ള സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഒരു നാഴിക കല്ലു കൂടി ലക്‍ഷ്യമാക്കുകയാണ്. ഓസ്ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ വ്യാഴാഴ്ച ഇറങ്ങുന്നതോടെ 400 ഏകദിനങ്ങള്‍ തികയ്‌ക്കുന്ന താരമാകും സച്ചിന്‍. ഫ്യൂച്ചര്‍ കപ്പിലെ അഞ്ചാം എകദിന മത്സരം നടക്കുന്ന ബറോഡയ്‌ക്കാണ് സച്ചിന്‍റെ നാനൂറാം മത്സരത്തിനു വേദിയാകാനുള്ള ഭാഗ്യം.

ഇവിടുത്തെ റിലയന്‍സ് സ്റ്റേഡിയം ഇന്ത്യയുടേയും സച്ചിന്‍റെ ഭാഗ്യ വേദികളില്‍ ഒന്നാണ്. ഇന്ത്യ ഇവിടെ കളിച്ചിട്ടുള്ള ഒരു മത്സരത്തില്‍ പോലും തോറ്റിട്ടില്ല. സച്ചിനാകട്ടെ കളിച്ച അഞ്ചു മത്സരങ്ങളിലും നല്ല സ്കോര്‍ കണ്ടെത്തിയിരുന്നു. മൂന്നു ശതകങ്ങള്‍ ഇവിടെ നേടിയിട്ടുള്ള തെന്‍ഡുല്‍ക്കറുടെ ശരാശരി 95.25 ആണ്. 2000 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഉയര്‍ന്ന സ്കോറുകളില്‍ ഒന്നായ 122 സച്ചിന്‍ കുറിച്ചതും ഇവിടെ വച്ചായിരുന്നു.

ഈ വര്‍ഷം തുടക്കത്തില്‍ വെസ്റ്റിന്‍ഡീസിനെ ഇന്ത്യ 165 റണ്‍സിനു കീഴടക്കിയപ്പോള്‍ സച്ചിന്‍ കുറിച്ച 100 റണ്‍സാണ് ഈവേദിയിലെ അദ്ദേഹത്തിന്‍റെ മറ്റൊരു മികച്ച പ്രകടനം. 1994 ല്‍ റിലയന്‍സ് സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ സച്ചിന്‍ 114 റണ്‍സ് നേടിയതും ഇതേ മൈതാനത്തായിരുന്നു. ഏഴു വിക്കറ്റിന് കിവീസിനെതിരെയായിരുന്നു അന്ന് ഇന്ത്യയുടെ ജയം.

ഇത്തവണയും സച്ചിന്‍ ഒരു ശതകം നേടിയാല്‍ നാനൂറാം മത്സരത്തിന്‍റെ പേരിലും സ്മരണീയമായ പ്രകടനത്തിന്‍റെ പേരിലും എക്കാലവും നിറഞ്ഞു നില്‍ക്കാന്‍ സച്ചിനാകും. ചണ്ഡീഗഡിലെ കഴിഞ്ഞ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങാതിരുന്ന സച്ചിന്‍റെ കായിക ക്ഷമത സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അടുത്ത മത്സരത്തില്‍ കളിക്കാന്‍ തക്ക വിധത്തില്‍ സച്ചിന്‍ ആരോഗ്യവാനാണെന്നും ടീം ഫിസിയോ ജോണ്‍ ഗ്ലോസ്റ്റര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam