Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

Shahbaz Sharif

അഭിറാം മനോഹർ

, ചൊവ്വ, 2 ഡിസം‌ബര്‍ 2025 (10:48 IST)
പാകിസ്ഥാനിലെ ആദ്യ പ്രതിരോധ സേനാ മേധാവിയായി അസിം മുനീറിനെ നിയമിക്കുന്നതിന്റെ വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെ രാജ്യം വിട്ട് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ രാജ്യത്ത് ഉണ്ടാകാതിരിക്കാനായി ഷെഹബാസ് മനഃപൂര്‍വം പാകിസ്ഥാന്‍ വിട്ടതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.  സിഡിഎസ് പദവി കൈവരുന്നതോടെ പാകിസ്ഥാന്‍ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറും.
 
ഷെഹബാസ് ഷെരീഫ് ബഹ്‌റെനിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും പോയതായി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡ് മുന്‍ മെംബര്‍ തിലക് ദേവാഷര്‍ എഎന്‍ഐയോട് പറഞ്ഞു. അഞ്ച് വര്‍ഷത്തേക്കാണ് അസിം മുനീറിന് സിഡിഎഫ് പദവി നല്‍കുന്നത്. ഉത്തരവില്‍ ഒപ്പിടുന്നതില്‍ നിന്നും രക്ഷപ്പെടാനാണ് ഷെഹബാസ് ഷെരീഫ് പാകിസ്ഥാന്‍ വിട്ടതെന്നാണ് അഭ്യൂഹം.
 
നവംബര്‍ 29നായിരുന്നു സിഡിഎഫായി അസിം മുനീറിനെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം വരേണ്ടിയിരുന്നത്. കരസേനാ മേധാവിയെന്ന നിലയില്‍ അസിം മുനീറിന്റെ കാലാവധി അവസാനിച്ച ദിവസമായിരുന്നു അന്ന്. നിലവില്‍ പാകിസ്ഥാന് കരസേനാ മേധാവിയില്ലാത്ത അവസ്ഥയാണ്. ഇത് വിചിത്രമായ സാഹചര്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും