അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്‌സ് മേഖലയിലെ അത്യന്താപേക്ഷിതമായ അപൂര്‍വ ധാതു കാന്തങ്ങള്‍ക്ക് മുകളില്‍ അമേരിക്കയെ ലക്ഷ്യമിട്ടാണ് ചൈന കയറ്റുമതി നിയന്ത്രണം കൊണ്ടുവന്നത്.

അഭിറാം മനോഹർ
വെള്ളി, 31 ഒക്‌ടോബര്‍ 2025 (19:13 IST)
അപൂര്‍വ ധാതുക്കളുടെ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് ഇളവുകള്‍ നല്‍കി ചൈന. അപൂര്‍വ ധാതു കാന്തങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കികൊണ്ടാണ് ചൈനയുടെ നടപടി. 6 മാസത്തെ കയറ്റുമതി നിയന്ത്രണത്തിന് ശേഷമാണ് ചൈന ഇന്ത്യയ്ക്ക് ഇളവുകള്‍ നല്‍കിയത്.  ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്‌സ് മേഖലയിലെ അത്യന്താപേക്ഷിതമായ അപൂര്‍വ ധാതു കാന്തങ്ങള്‍ക്ക് മുകളില്‍ അമേരിക്കയെ ലക്ഷ്യമിട്ടാണ് ചൈന കയറ്റുമതി നിയന്ത്രണം കൊണ്ടുവന്നത്.
 
 ഈ നിയന്ത്രണത്തോടെ ഇലക്ട്രിക് കാര്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയുടെ നിര്‍മാണം ബാധിക്കപ്പെട്ടിരുന്നു.ഇന്ത്യയ്ക്ക് വാഹനവ്യവസായത്തിന് മാത്രം വര്‍ഷം 870 ടണ്‍ അപൂര്‍വധാതു കാന്തങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചൈനയുമായി ചര്‍ച്ച നടത്തിയത്.അപൂര്‍വ ധാതു കാന്തങ്ങള്‍ ചില ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇറക്കുമതി ചെയ്യാനുള്ള അനുമതിയാണ് ചൈന നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇവ യുഎസിലേക്ക് കയറ്റുമതി ചെയ്യരുതെന്ന നിബന്ധനയും ചൈന മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ അപൂര്‍വ ധാതു കാന്തങ്ങള്‍ പ്രതിരോധമേഖലയില്‍ ഉപയോഗിക്കരുതെന്നും നിബന്ധനയുണ്ട്.
 
ആഗോളതലത്തില്‍ അപൂര്‍വ എര്‍ത്ത് ലോഹങ്ങളുടെ ഖനനത്തിന്റെ 70 ശതമാനവും ചൈനയാണ് നിയന്ത്രിക്കുന്നത്. കൂടാതെ അപൂര്‍വ എര്‍ത്ത് മാഗ്‌നറ്റ് ഉത്പാദനത്തിന്റെ 90 ശതമാനവും ചൈനയുടെ നിയന്ത്രണത്തിലാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

അടുത്ത ലേഖനം
Show comments