Donald Trump: ചൈനയുടെ ശക്തിപ്രകടനത്തില്‍ കിടുങ്ങി ട്രംപ്; പ്രതിരോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം
ചൈനയുടെ ശക്തിപ്രകടനത്തിനു പിന്നാലെ അമേരിക്കയുടെ പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയായിരിക്കുകയാണ് ട്രംപ്
Donald Trump: വിക്ടറി ദിന പരേഡിലെ ചൈനയുടെ ശക്തിപ്രകടനത്തിനു പിന്നാലെ അസ്വസ്ഥനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയും റഷ്യയും ഒന്നിച്ചുനിന്ന് അമേരിക്കയ്ക്കു ഭീഷണിയുയര്‍ത്തുമോ എന്ന ആശങ്കയിലാണ് ട്രംപ്.
ചൈനയുടെ ശക്തിപ്രകടനത്തിനു പിന്നാലെ അമേരിക്കയുടെ പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയായിരിക്കുകയാണ് ട്രംപ്. റഷ്യയെയും ചൈനയെയും തടയുക എന്ന ലക്ഷ്യത്തോടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സുരക്ഷ ശക്തിപ്പെടുത്താനും പ്രതിരോധ വകുപ്പിനു ട്രംപ് നിര്‍ദേശം നല്‍കിയതായി പെന്റഗണ്‍ മേധാവി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. റഷ്യയോ ചൈനയോ ആയി ഏറ്റുമുട്ടാന്‍ യുഎസ് ആഗ്രഹിക്കുന്നില്ല. എന്നാല്‍ പ്രതിരോധം ശക്തമാക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
യുഎസിലെ മുന്‍ ഭരണകൂടത്തിന്റെ ബലഹീനതയാണ് ചൈനയും റഷ്യയും കൂടുതല്‍ അടുക്കാന്‍ കാരണം. മികച്ചൊരു നേതാവ് ഇല്ലാത്തതാണ് ഇതിനു കാരണം. എന്നാല്‍ ട്രംപ് എത്തിയ ശേഷം പ്രതിരോധവകുപ്പിനോടു കൂടുതല്‍ സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചരിത്രപരമായ രീതിയില്‍ സൈന്യത്തെ പുനര്‍നിര്‍മിക്കാന്‍ ട്രംപ് പറഞ്ഞിട്ടുണ്ട്. സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും പ്രതിരോധം ശക്തിപ്പെടുത്തുക മാത്രമാണെന്നും ഹെഗ്‌സെത്ത് പറഞ്ഞു.
ചൈനയെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും ഭീഷണികള്‍ക്കു വഴങ്ങില്ലെന്നുമാണ് വിക്ടറിദിന പരേഡില്‍ പങ്കെടുത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് പറഞ്ഞത്. വിക്ടറിദിന പരേഡില്‍ ചൈനയുടെ സൈനിക കരുത്ത് പ്രകടിപ്പിക്കുന്ന അത്യാധുനിക യുദ്ധോപകരണങ്ങള്‍ അണിനിരന്നു. ന്യൂക്ലിയര്‍ ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകളെ തകര്‍ക്കുന്ന ലേസര്‍ സംവിധാനങ്ങള്‍, ഭീമാകാര അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍ എന്നിവ ചൈനീസ് സൈന്യത്തിന്റെ ശക്തിയുടെ തെളിവുകളായി പ്രദര്‍ശിപ്പിച്ചു.