Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫിഡല്‍ കാസ്‌ട്രോ ഇനിയില്ല; ആ പേരും ഇനി വേണ്ടെന്ന് ക്യൂബന്‍ സര്‍ക്കാര്‍

ഫിഡല്‍ കാസ്ട്രോയുടെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് ക്യൂബന്‍ സര്‍ക്കാര്‍

ഫിഡല്‍ കാസ്‌ട്രോ ഇനിയില്ല; ആ പേരും ഇനി വേണ്ടെന്ന് ക്യൂബന്‍ സര്‍ക്കാര്‍
സാന്‍റിയാഗോ , ഞായര്‍, 4 ഡിസം‌ബര്‍ 2016 (14:20 IST)
അന്തരിച്ച ക്യൂബന്‍ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയുടെ പേര് ഉപയോഗിക്കുന്നതിന് രാജ്യത്ത് വിലക്ക്. ഫിഡലിന്റെ സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൌള്‍ കാസ്ട്രോയാണ് ഇക്കാര്യം അറിയിച്ചത്. പേരു നല്കുന്നതി വ്യക്തിപൂജയ്ക്ക് കാരണമാകും എന്നതിനാലാണ് ക്യൂബന്‍ സര്‍ക്കാര്‍ ഈ നിരോധനം ഏര്‍പ്പെടുത്തുന്നത്.
 
ജീവിച്ചിരുന്ന കാലത്ത് തന്റെ പേര് പൊതുനിരത്തുകള്‍ക്കും സ്മാരകങ്ങള്‍ക്കും നല്കുന്നത് ഫിഡല്‍ കാസ്ട്രോ എതിര്‍ത്തിരുന്നു. ഫിഡലിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി കിഴക്കന്‍ നഗരമായ സാന്റിയാഗോവില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് റൌള്‍ കാസ്ട്രോ ഇക്കാര്യം പ്രസ്താവിച്ചത്. നവംബര്‍ 25ന് മരിച്ച ഫിഡല്‍ കാസ്‌ട്രോയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും.
 
ക്യൂബൻ ദേശീയ അസംബ്ലിയുടെ അടുത്ത സമ്മേളനത്തിൽ നിരോധനം ഏർപ്പെടുത്തി കൊണ്ടുള്ള നിയമം പാസാക്കും.  പൊതു സ്മാരകങ്ങള്‍, സ്ഥാപനങ്ങള്‍, റോഡുകള്‍, പാര്‍ക്കുകള്‍, മറ്റ് പൊതുസംവിധാനങ്ങള്‍ എന്നിവയ്ക്ക് മരണപ്പെട്ട വ്യക്തിയുടെ പേര് നല്കുന്നത് വ്യക്തിപൂജയ്ക്ക് കാരണമാകുമെന്നായിരുന്നു ഫിഡലിന്റെ നിലപാട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷൂട്ടിങ്ങിനിടെ അപകടത്തില്‍ പരുക്ക്; രജനീകാന്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു