Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാസയില്‍ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ ആക്രമണം രണ്ടു മൃതദേഹങ്ങള്‍ കൂടി കൈമാറി ഹമാസ്

റെഡ് ക്രോസ് വഴിയാണ് ഹമാസ് ഇസ്രയേല്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ കൈ മാറിയത്.

Gaza, Israel, Palastine, Gaza Death toll in Last 2 years, Gaza Palastine, Israel, ഗാസ, ഇസ്രയേല്‍, പലസ്തീന്‍, ഗാസ പലസ്തീന്‍ യുദ്ധം

സിആര്‍ രവിചന്ദ്രന്‍

, ശനി, 1 നവം‌ബര്‍ 2025 (11:43 IST)
ഗാസയില്‍ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ ആക്രമണം. കൂടാതെ രണ്ടു മൃതദേഹങ്ങള്‍ കൂടി ഹമാസ് കൈമാറിയിട്ടുണ്ട്. റെഡ് ക്രോസ് വഴിയാണ് ഹമാസ് ഇസ്രയേല്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ കൈ മാറിയത്. ഇവ തിരിച്ചറിയാനായി ഇസ്രയേല്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി. കിഴക്കന്‍ ഗാസയിലെ വീടുകള്‍ക്ക് നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.
 
പ്രതീക്ഷകളെല്ലാം നഷ്ടമായെന്ന് പലസ്തീനികള്‍ പറയുന്നു. ബുധനാഴ്ച മാത്രം ഗാസയില്‍ നൂറിലധികം പേരാണ് ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ മിക്കവരും സ്ത്രീകളും കുട്ടികളുമാണ്. അതേസമയം സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ സിന്ധു നദിയിലെ പാക്കിസ്ഥാന്റെ അണക്കെട്ടുകള്‍ക്ക് 30 ദിവസത്തെ ജലം മാത്രമേ സംഭരിക്കാന്‍ കഴിയു. സിന്ധു നദിയിലെ ഒഴുക്ക് ഇന്ത്യ തടയുകയോ കുറയ്ക്കുകയോ ചെയ്താല്‍ പാക്കിസ്ഥാനിലെ ജനസാന്ദ്രതയേറിയ ഭാഗങ്ങളില്‍ കടുത്ത ജലക്ഷാമം നേടേണ്ടി വരും
 
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് പീസിന്റെ 2025 പരിസ്ഥിതി ആഘാത റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്. ഭീകരാക്രമണത്തെ തുടര്‍ന്നായിരുന്നു ഇന്ത്യ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ദക്ഷിണ കൊറിയയിലെ ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ബിസിനസ് നേതാക്കള്‍ക്കായി നടത്തിയ ഉച്ചഭക്ഷണ വിരുന്നില്‍ സംസാരിക്കവെയാണ് ട്രംപ് മോദിയെ പ്രശംസിച്ചത്. പിന്നാലെ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ മുന്‍ കൈ എടുത്തുവെന്ന അവകാശവാദവും ട്രംപ് ആവര്‍ത്തിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍