വിയറ്റ്‌നാമില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ ഇന്ത്യന്‍ ദമ്പതികള്‍ തെരുവ് കച്ചവടക്കാരന്റെ കടയില്‍ മോഷണം നടത്തി
കച്ചവടക്കാരന്റെ കടയില്‍ നിന്ന് മോഷണം നടത്തുന്നതിനിടെ സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് വിവാദത്തില്‍.
വിയറ്റ്‌നാമില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ ഇന്ത്യന്‍ ദമ്പതികള്‍ ഒരു പ്രാദേശിക തെരുവ് കച്ചവടക്കാരന്റെ കടയില്‍ നിന്ന് മോഷണം നടത്തുന്നതിനിടെ സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് വിവാദത്തില്‍. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഇന്ത്യയിലും വിദേശത്തുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നു.
വിദേശ യാത്രയ്ക്കായി ലക്ഷക്കണക്കിന് ചെലവഴിച്ച ദമ്പതികള്‍, റോഡരികിലെ ഒരു കടയില്‍ നിന്ന് സാധനങ്ങള്‍ ബാഗുകളിലേക്ക് ഒളിപ്പിച്ചു വയ്ക്കുതായി വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് ആരും ശ്രദ്ധിച്ചില്ല. പക്ഷേ മുഴുവന്‍ മോഷണവും സ്റ്റാളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. നിരവധി പേരാണ് വിഡോയില്‍ വിമര്‍ശനവുമായി എത്തുന്നത്.