Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പറന്നുയരാന്‍ മിനിറ്റുകള്‍ മാത്രം, വിമാനത്തിന് മുകളില്‍ യുവാവ്; ഞെട്ടലോടെ പൈലറ്റും യാത്രക്കാരും - വൈറലായി വീഡിയോ

‘പറന്നുയരാന്‍ മിനിറ്റുകള്‍ മാത്രം, വിമാനത്തിന് മുകളില്‍ യുവാവ്; ഞെട്ടലോടെ പൈലറ്റും യാത്രക്കാരും - വൈറലായി വീഡിയോ
ലാഗോസ്(നൈജീരിയ) , തിങ്കള്‍, 22 ജൂലൈ 2019 (16:12 IST)
പറന്നുയരാന്‍ ഒരുങ്ങിയ വിമാനത്തിന്റെ ചിറകിൽ അള്ളിപ്പിടിച്ചിരുന്ന യുവാവിനെ അധികൃതര്‍ പിടികൂടി. നൈജീരിയയിലെ ലാഗോസിലെ മര്‍ത്താല മുഹമ്മദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം.

ലാഗോസിൽ നിന്ന് നൈജീരിയയില്‍ എത്തുന്ന പോർട്ട് ഹർകോർട്ടിലേയ്‌ക്കുള്ള അസ്‌മാന്‍ എയറിന്റെ ബോയിംഗ് 737 വിമാനം എയർട്രാഫിക് കൺട്രോളിൽ നിന്ന് പറക്കാനുളള അനുമതി ലഭിക്കുന്നതിനായി കാത്തു കിടക്കുമ്പോഴാണ് സംഭവം.

വിമാനത്തിന്റെ ചിറകില്‍ കയറി നിന്ന യുവാവ്, അവിടെ നിന്നും വിമാനത്തിന്റെ മുകളിലേക്ക് കയറാന്‍ ശ്രമിച്ചതോടെ യാത്രക്കാര്‍ യുവാവിനെ കണ്ടു. ഉടന്‍ തന്നെ ക്യാബിൻ ക്രൂ പൈലറ്റിനെ വിവരമറിയിച്ചു. അപകടം നടന്നേക്കുമെന്ന് വ്യക്തമായ പൈലറ്റ് വിമാനത്തിന്റെ എൻജിൻ ഓഫ് ചെയ്‌തു.

വൈകാതെ സുരക്ഷാ ജീവനക്കാരും പൊലീസും എത്തി യുവാവിനെ പിടികൂടി. ലഗേജുമായി എത്തിയ ശേഷം ബാഗ് എഞ്ചിന് സമീപം വെച്ചിട്ടാണ് ഇയാള്‍ വിമാനത്തിന് മുകളില്‍ കയറാന്‍ ശ്രമിച്ചത്. ഇതോടെ വിമാനം മുപ്പത് മിനിറ്റ് വൈകി. യുവാവിന് മാനസികവിഭ്രാന്തിയുള്ളതായി സംശയമുണ്ട്.

വിമാനത്തിലെ യാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്ത് യുവാവ് എങ്ങനെ എത്തിയെന്നും വീഴ്‌ച എങ്ങനെയാണ് നടന്നതെന്നും അധികൃതരുടെ നിര്‍ദേശത്തില്‍ പൊലീ‍സ് അന്വേഷിക്കുന്നുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 

Guys this is an emmergency o. For 30 minutes we have been stuck at the runway at MMIA by an unidentified man who ran to the aircraft with a bag. Security has not showed up and everyone is panicking. I have so many questions to ask but right now I can't even breathe. Pls share this to all relevant authorities. Dear Nigeria!!!!! Update: He has finally been apprehended and we've all disembarked from the flight. FAAN authorities showed up 23minutes into the scene but were scared to approach him. Security eventually shows up after 37mins. ______ How it happened!! So our flight was taxing on the runway and about taking off when this man shows up running towards the moving aircraft from the bush. The pilot and a few passengers spotted him running towards the aircraft and the pilot immediately slowed down and quickly put off the engine. The guy approaches the plane with gloves and starts walking around and under the aircraft holding a bag which he dropped inside the engine. Thanks to the Pilot of the Azman Airline for quickly observing and taking swift action.. I still have a million and one questions to ask cos anything could have gone wrong! Nigeria will work perfectly someday. This I know.


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

കർണാടക; അവസാന മണിക്കൂറിലെ അനിശ്ചിതത്വം