Webdunia - Bharat's app for daily news and videos

Install App

Nimisha Priya Case: 'വധശിക്ഷ ഉടന്‍ നടപ്പിലാക്കണം'; ഒത്തുതീര്‍പ്പിനില്ലെന്ന് ആവര്‍ത്തിച്ച് തലാലിന്റെ സഹോദരന്‍

ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും പെട്ടെന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നുമാണ് കത്തിലെ ആവശ്യം

രേണുക വേണു
തിങ്കള്‍, 4 ഓഗസ്റ്റ് 2025 (10:26 IST)
Nimisha Priya Case: നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ഫത്താ മഹ്ദി അറ്റോര്‍ണി ജനറലിന് കത്തയച്ചു. ഒത്തു തീര്‍പ്പിനില്ലെന്നും ഒരു തരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും കത്തില്‍ പറയുന്നു. 
 
ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും പെട്ടെന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നുമാണ് കത്തിലെ ആവശ്യം. കഴിഞ്ഞ ജൂലൈ 16ന് വധശിക്ഷ നീട്ടിവച്ചതിന് ശേഷമുള്ള മെഹദിയുടെ രണ്ടാമത്തെ കത്താണിത്.
 
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് തലാലിന്റെ സഹോദരന്‍ എജിക്ക് കത്തയച്ചിരിക്കുന്നത്. തലാലിന്റെ സഹോദരന്‍ നിമിഷപ്രിയയ്ക്കു വധശിക്ഷ നല്‍കണമെന്ന ഉറച്ച നിലപാടില്‍ തുടരുകയാണ്. എന്നാല്‍ തലാലിന്റെ മക്കളും മാതാപിതാക്കളുമാണ് ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കേണ്ടത്. അവര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ മാത്രമേ സഹോദരന്റെ നിലപാടിനു പ്രസക്തിയുള്ളൂ. തലാലിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തിന്റെ മക്കളുമുണ്ട്. യെമനിലെ നിയമപ്രകാരം മരണപ്പെട്ടവരുടെ സ്വത്തിന്റെ അവകാശികളാണു തീരുമാനമെടുക്കേണ്ടത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടുക്കിയില്‍ ചക്കകൊമ്പന്‍മാരുടെ ശല്യം; ചിന്നക്കനാലില്‍ വീട് തകര്‍ത്തു

വിദ്യാര്‍ത്ഥികളെ ജാതീയമായി അധിക്ഷേപിച്ചു; സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെതിരെ കേസ്

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു; നടി ശ്വേതാ മേനോനെതിരെ പോലീസ് കേസ്

ലഹരിക്കേസില്‍ പിടികൂടിയ പ്രതി സ്‌കൂട്ടറുമായി എത്തിയ ഭാര്യക്കൊപ്പം കടന്നുകളഞ്ഞു

Kerala Weather: അതിതീവ്ര മുന്നറിയിപ്പ് പിന്‍വലിച്ചു; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച്

അടുത്ത ലേഖനം
Show comments