Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാദനെ കണ്ടെത്തിയതിന് പ്രതികാരമായി സിഐഎ തലവന് ഐഎസ്ഐ വിഷം നൽകിയിരുന്നുവെന്ന് റിപ്പോര്‍ട്ട്

ഈ റിപ്പോർട്ട് കെട്ടിചമച്ചതാണെന്ന് പാകിസ്ഥാൻ

ഒസാമ ബിൻലാദന്‍
ഇസ്ലാമാബാദ് , വെള്ളി, 6 മെയ് 2016 (16:44 IST)
അല്‍ക്വയ്‌ദ തലവന്‍ ഒസാമ ബിൻലാദനെ അബോട്ടാബാദില്‍ നിന്ന് പിടികൂടുന്നതിന് നേതൃത്വം നല്‍കിയ പാകിസ്ഥാനിലെ മുൻ സിഐഎ സ്‌റ്റേഷൻ ചീഫ് മാർക്ക് കെൽട്ടനു ഐഎസ്ഐ വിഷം നൽകിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ കഴിഞ്ഞപ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന കെല്‍‌ട്ടന്റെ ആരോഗ്യം മെച്ചപ്പെട്ടത് വിരമിച്ച ശേഷം നടത്തിയ ശസ്‌ത്രക്രീയയിലൂടെയാണ്. ഇതാണ് ഇത്തരത്തിലുള്ള സംശയത്തിന് കാരണമായത്.

പാകിസ്ഥാനിലായിരിക്കുമ്പോള്‍ ആരോഗ്യപ്രശ്‌നം ഉണ്ടായതിന് കാരണം കെല്‍ട്ടണ് പാക് രഹസ്യാന്വേഷണ വിഭാഗം ചെറിയ രീതിയില്‍ വിഷം നല്‍കിയതാണെന്നാണ്  വാഷിംഗ്ടൺ പോസ്‌റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടത് വയറിനു ശസ്ത്രക്രിയ നടത്തിയതിനു ശേഷമാണെന്നും പത്രം പറയുന്നു.

തനിക്ക് മാത്രമല്ല മറ്റ് സിഐഎയിലുള്ള മറ്റ് പലര്‍ക്കും ഇത്തരത്തില്‍ ഐഎസ്ഐ വിഷം നൽകിയിട്ടുണ്ടെന്ന് കെല്‍‌ട്ടണ്‍ പറഞ്ഞതായി പത്രം വ്യക്തമാക്കുന്നു. എന്നാൽ, ഈ റിപ്പോർട്ട് കെട്ടിചമച്ചതാണെന്ന് പാകിസ്ഥാൻ എമ്പസി വക്താവ്അഭിപ്രായപ്പെട്ടു. പാകിസ്ഥാനിൽ സേവനം അനുഷ്‌ഠിക്കുന്ന യുഎസ് ഉദ്യോഗസ്ഥർക്ക് അധികൃതർ വിഷം നൽകിയതിന് ഒരു തെളിവുകളും ഇല്ലെന്ന് സിഐഎ വക്താവ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷയുടെ കൊലപാതകം : രാത്രി ഏഴരയ്ക്ക് ശേഷമാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് ശ്മശാന നടത്തിപ്പുകാരന്‍