കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. അയര്‍ലന്‍ഡ്,ജര്‍മനി, യുകെ തുടങ്ങി പല രാജ്യങ്ങളിലും ശക്തമായ കുടിയേറ്റ വിരുദ്ധ തരംഗമാണ് അടിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം യുകെയില്‍ നടന്ന വമ്പന്‍ കുടിയേറ്റ പ്രതിഷേധ റാലിയില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. ബ്രിട്ടനിലെ തീവ്ര വലത് പക്ഷ നേതാവ് ടോമി റോബിന്‍സണിന്റെ നേതൃത്വത്തിലാണ് ലണ്ടനില്‍ കൂറ്റന്‍ കുടിയേറ്റ വിരുദ്ധ റാലി സംഘടിപ്പിച്ചത്.
ബ്രിട്ടന്‍ പതാകയ്‌ക്കൊപ്പം ഇസ്രായേല്‍, യു എസ് പതാകകളും പിടിച്ച പ്രതിഷേധക്കാര്‍ ട്രംപിന്റെ മാഗാ തൊപ്പികളും ധരിച്ചിരുന്നു. പലയിടത്തും റാലി സംഘര്‍ഷത്തില്‍ കലാശിച്ചതോടെ 26 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പ്രശസ്തമായ ഡൗണിങ് സ്ട്രീറ്റിന് സമീപം വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിന് സമീപ്ത്ത് നിന്നായിരുന്നു റാലി. ഞങ്ങളുടെ രാജ്യത്തെ തിരിച്ചു തരു. എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു റാലി. പ്രതിഷേധ പ്രകടനത്തെ ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ഉള്‍പ്പടെയുള്ളവര്‍ അഭിസംബോധന ചെയ്തു. ഓണ്‍ലൈന്‍ വഴിയാണ് മസ്‌ക് പിന്തുണ അറിയിച്ചത്.
സാമ്പത്തിമായും സാംസ്‌കാരികമായും സാമൂഹികമായും വ്രിട്ടനെ തിരിച്ചുപിടിക്കണം. അനധികൃത കുടിയേറ്റം തടയണം എന്നീ കാര്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചത്. അതേസമയം നടന്നത് തീവ്ര വലതുപക്ഷ സമ്മേളനമല്ലെന്നും ടോണി റോബിന്‍സന്റെ അനുയായികളുടെ ദേശസ്‌നേഹപരമായ ഒത്തുചേരലാണെന്നും റാലിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. കഴിഞ്ഞ ദിവസം യുഎസില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിനാണ് റോബിന്‍സണ്‍ റാലി സമര്‍പ്പിച്ചത്. ദേശീയസത്വത്തെ പ്രതിരോധിക്കാനാണ് പ്രതിഷേധമെന്ന് പറയുമ്പോഴും പല പ്രകടനങ്ങളിലും മുസ്ലീം വിദ്വേഷം പ്രകടമായിരുന്നു.