സെലന്‍സ്‌കി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു.
കാര്‍ഖീവിലെ കെട്ടിടസമുച്ചയത്തിന് നേരെ നടന്ന ആക്രമണത്തിലാണ് 14പേര്‍ കൊല്ലപ്പെട്ടത്.
സെലന്‍സ്‌കി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ഉക്രൈനില്‍ റഷ്യന്‍ ആക്രമണം. ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. കാര്‍ഖീവിലെ കെട്ടിടസമുച്ചയത്തിന് നേരെ നടന്ന ആക്രമണത്തിലാണ് 14പേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ മൂന്നുനിലകളില്‍ തീപിടുത്തം ഉണ്ടായി. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ട്രംപ് -സെലന്‍സ്‌കി ഉച്ചകോടിയില്‍ സമാധാന പ്രഖ്യാപനം ഉണ്ടായില്ല. കഴിഞ്ഞദിവസം വൈറ്റ് ഹൗസിലാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ സെലന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച വലിയ പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലാതെയാണ് അവസാനിച്ചത്. വെടിനിര്‍ത്തലടക്കമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല. അതേസമയം യുക്രൈന് ഭാവിയില്‍ സുരക്ഷ ഉറപ്പുനല്‍കാന്‍ ധാരണയായിട്ടുണ്ട്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇതില്‍ പങ്കുവഹിക്കും.
ഭൂമി വിട്ടുകൊടുക്കല്‍ കാര്യങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സെലന്‍സ്‌കി- പൂട്ടിന്‍ കൂടിക്കാഴ്ച ഒരുക്കുമെന്ന് ട്രംപ് അറിയിച്ചു. ഇതിനുള്ള വേദി പിന്നീട് തീരുമാനിക്കും. ചര്‍ച്ചകള്‍ ഫലപ്രദമായാണ് അവസാനിച്ചതെന്ന് ട്രംപ് പറഞ്ഞു. സമാധാന ശ്രമങ്ങള്‍ക്ക് സലന്‍സ്‌കി നന്ദി അറിയിക്കുകയും ചെയ്തു.