Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹമാസിനെ നിരായുധീകരിക്കും,ഗാസയിലെ ഭരണം പലസ്തീന്‍ അതോറിറ്റിക്ക്, ഘട്ടം ഘട്ടമായി ഇസ്രായേല്‍ പിന്മാറും: ട്രംപിന്റെ 20 ഇന ഗാസ പദ്ധതി, പൂര്‍ണ്ണരൂപം

ഗാസയിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതിയുടെ പൂര്‍ണരൂപം പുറത്ത്.

Donald Trump on Qatar Attack, Trump, Netanyahu, US Israel, Qatar News

അഭിറാം മനോഹർ

, ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (11:59 IST)
ഗാസയിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതിയുടെ പൂര്‍ണരൂപം പുറത്ത്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ എല്ലാ ബന്ധികളെയും ഹമാസ് മോചിപ്പിക്കുകയും ഹമാസ് നിരായുധീകരിക്കുകയും ചെയ്യുക. ഗാസയിലെ ഭരണത്തിനായി പലസ്തീന്‍ അതോറിറ്റി സ്റ്റാപിക്കുക, ഘട്ടം ഘട്ടമായി ഇസ്രായേല്‍ സേനാപിന്മാറ്റം തുടങ്ങിയ നിര്‍ദേശങ്ങളാണ് 20 ഇന പദ്ധതിയിലുള്ളത്.
 
ട്രംപിന്റെ 20 ഇന നിര്‍ദേശങ്ങള്‍ ചുരുക്കത്തില്‍
 
1. ഗാസയെ അയല്‍ക്കാര്‍ക്ക് ഭീഷണിയാകാത്ത തീവ്രവാദമുക്ത മേഖലയാക്കുക
 
2. ഗാസയിലെ ജനങ്ങളുടെ ഉന്നമനത്തിനായി ഗാസയുടെ പുനര്‍വികസനം
 
3.ഇരുപക്ഷവും നിര്‍ദേശം അവസാനിച്ചാല്‍ ഇസ്രായേലി സൈന്യം അംഗീകരിക്കപ്പെട്ട അതിര്‍ത്തിയിലേക്ക് പിന്‍വാങ്ങും. ഈ സമയത്ത് എല്ലാ സൈനികനീക്കങ്ങളും നിര്‍ത്തിവെയ്ക്കും. ഘട്ടം ഘട്ടമായുള്ള പിന്‍വാങ്ങലിനുള്ള വ്യവസ്ഥകള്‍ പാലിക്കും വരെ യുദ്ധമുന്നണികള്‍ അതേപടി നിലനിര്‍ത്തും.
 
4.ഇസ്രായേല്‍ ഈ കരാര്‍ പരസ്യമായി അംഗീകരിച്ച് 72 മണിക്കൂറിനുള്ളില്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചതോ ആയ ബന്ധികളെ ഹമാസ് തിരികെ നല്‍കണം
 
5. ബന്ധികളെ മോചിപ്പിച്ചാല്‍ 2023 ഒക്ടോബര്‍ 7ന് ശേഷം തടവിലാക്കപ്പെട്ട 1700 ഗാസക്കാരെയും 250 ജീവപര്യന്തം തടവുകാരെയും ഇസ്രായേല്‍ മോചിപ്പിക്കും. മരിച്ച ഓരോ ഇസ്രായേലി ബന്ദിയുടെയും മൃതദേഹാവശിഷ്ടങ്ങള്‍ കൊടുക്കുന്നതിന് പകരം മരിച്ച 15 ഗാസക്കാരുടെ  മൃതദേഹാവശിഷ്ടങ്ങള്‍  വിട്ടുകൊടുക്കും.
 
6.എല്ലാ ബന്ധികളെയും തിരികെ നല്‍കിയാല്‍ ഹമാസ് അംഗങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കും. ഗാസ വിടാന്‍ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ സുരക്ഷിത പാതയൊരുക്കും.
 
7.കരാര്‍ അംഗീകരിച്ചാല്‍ ഗാസ മുനമ്പിലേക്ക് പൂര്‍ണ്ണ സഹായം. വെള്ളം, വൈദ്യുതി എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. കേടുപാടുണ്ടായ ആശുപത്രികളുടെയും റോഡുകളുടെയും പുനരുദ്ധാരണം.
 
8. ഗാസ മുനമ്പിലെ സഹായ വിതരണം ഐക്യരാഷ്ട്രസഭയും അതിന്റെ ഏജന്‍സികളും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളും നടത്തും. റഫ ക്രോസിംഗ് ഇരുവശത്തേക്കും തുറക്കുന്നത് 2025 ജനുവരി 19ലെ കരാര്‍ പ്രകാരം.
 
9. ഗാസയുടെ ദൈനം ദിന പൊതുസേവനത്തിനും ഭരണത്തിനും പ്രത്യേക സമിതി.  പലതീന്‍ അതോറിറ്റിയുടെ പരിഷ്‌കരണം.
 
10. ഗാസയെ പുനര്‍നിര്‍മിക്കാന്‍ സാമ്പത്തിക വികസന പദ്ധതി
 
11. ഇതില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് പ്രത്യേക സാമ്പത്തിക മേഖല
 
12.ഗാസ വിടാന്‍ ആരെയും നിര്‍ബന്ധിക്കില്ല. പോകുന്നവര്‍ക്ക് തിരിച്ചുവരാന്‍ സ്വാതന്ത്ര്യമുണ്ടാകും
 
13. ഹമാസിന് ഭരണകാര്യത്തില്‍ പങ്ക് അനുവദിക്കില്ല.സ്വതന്ത്ര്യ നിരീക്ഷരുടെ മേല്‍നോട്ടത്തില്‍ ഗാസയെ സൈനികമുക്തമാക്കും.
 
14.ഹമാസ് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കാന്‍ പ്രാദേശിക പങ്കാളികള്‍
 
15.ഗാസയില്‍ ഉടനടി താത്കാലിക അന്താരാഷ്ട്ര സ്ഥിരതാ സേന. പലസ്തീന്‍ പോലീസിന് പരിശീലനം നല്‍കും. ജോര്‍ദാനുമായും ഈജിപ്തുമായും കൂടിയാലോചന. 
 
16. അന്താരാഷ്ട്ര സ്ഥിരതാ സേന സ്ഥിരത സ്ഥാപിക്കുന്നതോടെ ഇസ്രായേല്‍ പ്രതിരോധ സേന മേഖലയില്‍ നിന്നും പിന്‍വാങ്ങും.
 
17.ഹമാസ് നിര്‍ദേശങ്ങള്‍ വൈകിപ്പിച്ചാല്‍ വര്‍ദ്ധിപ്പിച്ച സഹായപ്രവര്‍ത്തനം ഉള്‍പ്പടെയുള്ള മേല്‍ കാര്യങ്ങള്‍, ഐഡിഎഫ് ഐഎസ്എഫിന് കൈമാറിയ ഭീകരവിമുക്ത മേഖലകളില്‍ നടപ്പാക്കും.
 
18. സമാധാനത്തിനായി സര്‍വ്വമത സംവാദ പക്രിയ
 
19. പലസ്തീന്‍ അതോറിറ്റി സ്ഥിരത സ്ഥാപിച്ചാല്‍ പലസ്തീന്‍ ജനതയ്ക്ക് സ്വയം നിര്‍ണയ അവകാശത്തിനും രാഷ്ട്രപദവിക്കും സാഹചര്യമൊരുക്കും.
 
20. മേഖലയിലെ സഹവര്‍ത്തിത്വത്തിന് ഇസ്രായേലും പലസ്തീനും തമ്മില്‍ നിരന്തരമായ സംവാദം അമേരിക്കയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എയിംസ് തമിഴ്‌നാട്ടില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല; തെളിയിച്ചാല്‍ രാജിവയ്ക്കും: സുരേഷ് ഗോപി