യുക്രെയ്നിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. വെള്ളിയാഴ്ച പുലർച്ചെയോടെ കീവിലെ മിക്കവാറും എല്ലാ ജില്ലകളിലും റഷ്യ വ്യോമാക്രമണം നടത്തിയതായി യുക്രെയ്ൻ്റെ തലസ്ഥാനമായ കീവിലെ മേയർ പറഞ്ഞു. നഗരത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്നും മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ വ്യക്തമാക്കി.
തലസ്ഥാനത്തെ 10 ജില്ലകളിൽ എട്ടിലും കെട്ടിടങ്ങൾക്ക് തീപിടുത്തമോ കേടുപാടുകളോ സംഭവിച്ചതായി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. നഗരത്തിലുടനീളം മെഡിക്കൽ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു. ആക്രമണത്തിൽ കുറഞ്ഞത് 11 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.