എച്ച് 1 ബി വിസകൾക്ക് പുതുതായി പ്രഖ്യാപിച്ച 10,000 ഡോളർ വാർഷിക ഫീസുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് അമേരിക്കൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്. ഒറ്റത്തവണ ഫീസായാണ് ഇത് ഈടാക്കുകയെന്നും ഇത് പുതിയ അപേക്ഷകർക്ക് മാത്രമെ ബാധകമാവുകയെന്നും അവർ ട്വീറ്റ് ചെയ്തു. അതോടൊപ്പം നിലവിലെ എച്ച് 1 ബി വിസ പുതുക്കുമ്പോൾ ഈ ഫീസ് നൽകേണ്ടതില്ലെന്നും അവർ വ്യക്തമാക്കി.
നിലവിലെ വിസ ഉടമകൾക്ക് അമേരിക്കയിൽ താമസിക്കുന്നതിനും അമേരിക്കയിൽ നിന്ന് പുറത്തുപോകുന്നതിനും തിരികെ വരുന്നതിനും മറ്റ് തടസങ്ങളില്ല. എച്ച് 1 ബി വിസകൾ പുതുതായി നൽകുന്നത് നിയന്ത്രിക്കുക മാത്രമാണ് ലക്ഷ്യം.കരോലിൽ ലെവിറ്റ് വ്യക്തമാക്കി.