അടുത്ത ഐപിഎല്‍ സീസണിലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ ഹോം മത്സരങ്ങള്‍ക്ക് ചിന്നസ്വാമി സ്റ്റേഡിയം വേദിയാകില്ല. കഴിഞ്ഞ വര്‍ഷത്തെ വിജയാഘോഷത്തിനിടെ 11 പേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ക്ക് വിലക്കുണ്ട്.
ഇതോടെ അടുത്ത സീസണിലേക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ച് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. പുനെയാണ് മത്സരവേദിയായി മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ഓഫര്‍ ചെയ്തിരിക്കുന്നത്.