Chennai Super Kings: ചെന്നൈയിൽ നിന്നും സ്കൂൾ വിട്ട പോലെ താരങ്ങൾ പുറത്തേക്ക്, താരലേലത്തിന് മുൻപ് സെറ്റപ്പ് അടിമുടി മാറ്റും

വിദേശതാരങ്ങളടക്കം നിരവധി പേരെ ചെന്നൈ താരലേലത്തിന് മുന്‍പായി കൈവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അഭിറാം മനോഹർ
വ്യാഴം, 13 നവം‌ബര്‍ 2025 (14:12 IST)
ഐപിഎല്‍ താരലേലത്തിന് മുന്‍പായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കൂടുതല്‍ താരങ്ങളെ റിലീസ് ചെയ്യാനൊരുങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. നേരത്തെ രവീന്ദ്ര ജഡേജയേയും സാം കറനെയും കൈമാറി സഞ്ജു സാംസണെ ചെന്നൈ പാളയത്തിലെത്തിച്ചിരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ ധാരണയുണ്ടായതായാണ് വിവരം.
 
 ഈ താരങ്ങള്‍ക്ക് പുറമെ വിദേശതാരങ്ങളടക്കം നിരവധി പേരെ ചെന്നൈ താരലേലത്തിന് മുന്‍പായി കൈവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍, ദീപക് ഹൂഡ. വിദേശതാരങ്ങളായ രചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വെ എന്നിവരെ ചെന്നൈ കൈവിടുമെന്നാണ് റിപ്പോര്‍ട്ട്. ഓസീസ് പേസറായ നഥാന്‍ എല്ലിസിനായി നിരവധി ടീമുകള്‍ രംഗത്തുണ്ടെങ്കിലും ചെന്നൈ എല്ലിസിനെയും പതിരാനയേയും കൈവിടില്ല.
 
ഇത്രയും താരങ്ങളെ കൈവിടുന്നതോടെ താരലേലത്തില്‍ 30 കോടി രൂപയെങ്കിലും ചെന്നൈയുടെ പേഴ്‌സിലുണ്ടാകും. മെഗാ താരലേലത്തില്‍ 6.25 കോടി രൂപയാണ് കോണ്‍വെയ്ക്കായി ചെന്നൈ മുടക്കിയത്. 1.8 കോടി രൂപയ്ക്ക് രചിന്‍ രവീന്ദ്രയേയും 1.70 കോടിയ്ക്ക് ദീപക് ഹൂഡയേയും ചെന്നൈ സ്വന്തമാക്കിയിരുന്നു. നഥാന്‍ എല്ലിസിനായി 2 കോടിയാണ് ചെന്നൈ മുടക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാളെയെങ്കിൽ നാളെ കളിക്കാനാകണം,ഫുട്ബോളിലെ പ്രതിസന്ധിക്ക് പരിഹാരം വേണം, ഐഎസ്എൽ- ഐ ലീഗ് ക്ലബുകൾ കായികമന്ത്രിയെ കാണും

Shubman Gill : മൂന്ന് ഫോർമാറ്റും ഒരുപോലെ കൈകാര്യം ചെയ്യുക വെല്ലുവിളിയാണ്: ശുഭ്മാൻ ഗിൽ

ഇഷാൻ ഓപ്പണിങ്ങിൽ ഇറങ്ങേണ്ട താരം, മുംബൈ ഇന്ത്യൻസിൽ തിരിച്ചുപോകണമെന്ന് മുൻ ഇന്ത്യൻ താരം

പരിക്കിൽ നിന്നും മോചിതനായി ഹാർദ്ദിക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കും

India vs South Africa, 1st Test: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments