വരാനിരിക്കുന്ന ഐപിഎല്‍ 2026 സീസണിന് മുന്‍പായുള്ള ട്രേഡിംഗ് വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമായിരുന്ന വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്. എല്‍എസ്ജിയില്‍ നിന്നും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഷാര്‍ദൂല്‍ ഠാക്കൂറിനെയും മുംബൈ സ്വന്തമാക്കി. 2.6 കോടി രൂപയ്ക്കാണ് റുഥര്‍ഫോര്‍ഡിനെ മുംബൈ സ്വന്തമാക്കിയത്.
വെസ്റ്റിന്‍ഡീസിനായി 44 ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള റുഥര്‍ഫോര്‍ഡ് ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 157.30 എന്ന മികച്ച സ്‌ട്രൈക്ക്‌റേറ്റിലാണ് താരം കളിച്ചത്. കരണ്‍ പൊള്ളാര്‍ഡിന് യോജിച്ച പകരക്കാരനായി വെസ്റ്റിന്‍ഡ്യന്‍ താരം മാറുമെന്നാണ് മുംബൈ കണക്കാക്കുന്നത്.
അതേസമയം 2 കോടി രൂപയ്ക്കാണ് മുംബൈ ഷാര്‍ദൂല്‍ താക്കൂറിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ലഖ്‌നൗവിനായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. താക്കൂറിന്റെ ഓള്‍ റൗണ്ട് മികവ് ടീമിനെ കൂടുതല്‍ സന്തുലിതമാക്കുമെന്നാണ് മുംബൈ കണക്ക് കൂട്ടുന്നത്.