കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ താരലേലത്തിന് മുന്‍പായി സ്റ്റാര്‍ പ്ലെയര്‍ വെങ്കടേഷ് അയ്യരെ റിലീസ് ചെയ്യണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായ ആരോണ്‍ ഫിഞ്ച്. 23.75 കോടിയെന്ന ഭീമമായ വിലയ്ക്കാണ് വെങ്കടേഷ് അയ്യരെ കൊല്‍ക്കത്ത നിലനിര്‍ത്തിയത്. എന്നാല്‍ അയ്യരുടെ സമീപകാല പ്രകടനങ്ങള്‍ ഈ വിലയോട് പൊരുത്തപ്പെടുന്നതല്ലെന്ന് ഫിഞ്ച് പറയുന്നു.
വെങ്കടേഷ് അയ്യര്‍ കഴിവുള്ള മാച്ച് വിന്നറാണ്. എന്നാല്‍ കഴിഞ്ഞ ഐപിഎല്ലില്‍ 11 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 142 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ബാറ്റിംഗ് റോളില്‍ വന്ന മാറ്റങ്ങള്‍ അദ്ദേഹത്തിന്റെ പ്രകടനങ്ങളെ ബാധിച്ചു. അയ്യരെ റിലീസ് ചെയ്യുകയാണെങ്കില്‍ ലേലത്തില്‍ വലിയ തുക കൈവശം വെയ്ക്കാന്‍ കൊല്‍ക്കത്തയ്ക്ക് സാധിക്കും. വേണമെങ്കില്‍ താരത്തെ തന്നെ കുറഞ്ഞ വിലയ്ക്ക് തിരികെയെത്തിക്കാനും കൂടുതല്‍ താരങ്ങളെ ഉള്‍പ്പെടുത്താനും കൊല്‍ക്കത്തയ്ക്ക് സാധിക്കും. ഫിഞ്ച് പറഞ്ഞു.