Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂപ്പര്‍ കിങ്സ് ദക്ഷിണാഫ്രിക്കയിലേക്ക്

സൂപ്പര്‍ കിങ്സ് ദക്ഷിണാഫ്രിക്കയിലേക്ക്
ചെന്നൈ , ചൊവ്വ, 14 ഏപ്രില്‍ 2009 (17:50 IST)
ഐപി‌എല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിച്ചു. ദുബായ് വഴിയാണ് ടീം ദക്ഷിണാഫ്രിക്കയിലെത്തുക. ഡര്‍ബനിലാണ് ടീമിന്‍റെ പരിശീലന ക്യാമ്പ്. ധോണിയാണ് സൂപ്പര്‍ കിങ്സിന്‍റെ നായകന്‍.

ന്യൂസിലാന്‍ഡ് പര്യടനത്തിലായിരുന്ന ധോണി മടങ്ങിയെത്തിയാലുടന്‍ ടീമിനൊപ്പം ചേരും. ധോണിയെക്കൂടാതെ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന കിങ്സിന്‍റെ താരങ്ങളായ ബാലാജിയും മുരളി വിജയും വരും ദിവസങ്ങളില്‍ ഡര്‍ബനില്‍ എത്തുമെന്നും ടിം അധികൃതര്‍ അറിയിച്ചു.

സ്റ്റീഫന്‍ ഫ്ലെമിംഗ്, മാത്യു ഹെയ്ഡന്‍, ജോര്‍ജ് ബെയ്‌ലി തുടങ്ങിയ ചില വിദേശതാ‍രങ്ങളും താമസിച്ച് മാത്രമേ പരിശീലന ക്യാമ്പില്‍ എത്തുകയുള്ളു. ഡര്‍ബനില്‍ വ്യാഴാഴ്ച്ച മുതല്‍ പതിനഞ്ച് വരെയാണ് പരിശീലന ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. പ്രാദേശിക ടീമുകളുമായി ടിം പരിശീലന മത്സരങ്ങളും കളിക്കും.

ഉദ്ഘാടന ദിവസമായ പതിനെട്ടിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കിങ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും.
കഴിഞ്ഞ കൊല്ലം കലാശക്കളിയില്‍ അവസാനപന്തില്‍ കിങ്സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് ചാമ്പ്യന്‍‌മാരാകുകയായിരുന്നു.

Share this Story:

Follow Webdunia malayalam