Select Your Language

Notifications

webdunia
webdunia
webdunia
webdunia

യാത്രക്കിറങ്ങുമ്പോള്‍ മരത്തിലിരുന്ന് കാക്ക കരയുന്നതാണോ കണ്ടത് ? സൂക്ഷിക്കണം... പ്രശ്നമാണ് !

യാത്രക്കിറങ്ങുമ്പോള്‍ മരത്തില്‍ കാക്കയെ കണ്ടാല്‍

യാത്രക്കിറങ്ങുമ്പോള്‍ മരത്തിലിരുന്ന് കാക്ക കരയുന്നതാണോ കണ്ടത് ? സൂക്ഷിക്കണം... പ്രശ്നമാണ് !
, ഞായര്‍, 29 ഒക്‌ടോബര്‍ 2017 (14:31 IST)
നമ്മളില്‍ പലരും ശകുനങ്ങളില്‍ വിശ്വസിക്കുന്നവരാണ്. അതുകൊണ്ടുതന്നെ നമ്മള്‍ ചെയ്യാറുള്ള കാര്യങ്ങളില്‍ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ ശകുനപ്പിഴയാണ് അതിന് കാരണമെന്നാണ് പലരും പറയുക. വിവാഹബന്ധത്തിലും ഇത്തരം ശകുനങ്ങളും ശകുനപ്പിഴകളും നമ്മള്‍ നോക്കാറുണ്ട്. ശകുനം നന്നായാല്‍ തുടങ്ങുന്ന എല്ലാ കാര്യങ്ങളിലും നമ്മള്‍ ശോഭിക്കുമെന്നാണ് വിശ്വാസം.
 
പക്ഷികളേയും മൃഗങ്ങളേയും ചുറ്റിപ്പറ്റിയാണ് മിക്കപ്പോഴും നമ്മള്‍ ശകുനം നോക്കാറുള്ളത്. പുറത്തേക്കിറങ്ങുന്ന വേളയില്‍ പക്ഷികളെയും മൃഗങ്ങളേയുമായിരിക്കും നാം കൂടുതല്‍ കാണാറുള്ളതെന്നതുതന്നെയാണ് ഇതിന് കാരണം. എന്നാല്‍ എന്തൊക്കെയാണ് ഇത്തരത്തില്‍ മൃഗങ്ങള്‍ പറയുന്ന ശകുന ലക്ഷണങ്ങളെന്നും ഇത് എങ്ങനെയെല്ലാം നിങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും നോക്കാം. 
 
ഒരു യാത്രക്കിറങ്ങുന്ന സമയത്ത് കാക്കയെ കണ്ടാല്‍ എന്തായിരിക്കും ഫലമെന്ന് അറിയാമോ ? നാം ഇറങ്ങുന്നതിന്റെ ഇടത് വശത്താണ് കാക്കയെ കാണുന്നതെങ്കില്‍ അത് യാത്ര മുടക്കുമെന്നും യാത്ര ശുഭകരമായിരിക്കില്ലെന്നുമുള്ള സൂചനയാണ് നല്‍കുക. അതേസമയം, കാക്ക വലത് വശത്തേക്ക് പറക്കുന്നതാണ് കാണുന്നതെങ്കില്‍ അത് ശുഭകരമായ കാര്യമാണെന്നും പറയുന്നു.
 
കാക്ക ഒറ്റക്കാലില്‍ നിന്ന് കരയുന്നതാണ് കാണുന്നതെങ്കില്‍ കുടുംബത്തില്‍ വഴക്കോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാകുമെന്നും അപകടം സംഭവിക്കാനുള്ള അവസരങ്ങള്‍ക്ക് വഴിതെളിക്കുമെന്നുമാണ് പറയുന്നത്. യാത്രക്കിറങ്ങുമ്പോഴോ രാവിലെ എഴുന്നേല്‍ക്കുമ്പോഴോ  ഇണക്കാക്കകളെ കാണുകയാണെങ്കില്‍ അത് സ്ത്രീസുഖവും ഇഷ്ടഭക്ഷണ സുഖവും ഉണ്ടാക്കുമെന്നും പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഷമഘട്ടങ്ങളെ അഭിമുഖീകരിക്കുന്നുണ്ടോ ? വിഷമിക്കേണ്ട... ഈ ആടും കുട്ടികളും നിങ്ങളെ സഹായിക്കും !