Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോസ് കെ മാണിയുടെ പത്രിക തള്ളുമോ?

ജോസ് കെ മാണി
കോട്ടയം , തിങ്കള്‍, 24 മാര്‍ച്ച് 2014 (16:45 IST)
PRO
കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിക്കെതിരെ ലഭിച്ച പരാതി ഗൗരവമുള്ളതാണെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍. ജോസ് കെ മാണിയുടെ പത്രിക സ്വീകരിക്കുന്നത് വരണാധികാരി നീട്ടിവച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

എല്‍ഡിഎഫ്, ബിജെപി, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്നാണ് ജോസ് കെ മാണിയുടെ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചിരിക്കുന്നത്.

‘ഫോം എ’ യില്‍ സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയുടെ പേര് നിര്‍ദേശിക്കാന്‍ ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിനെ കെ എം മാണി ചുമതലപ്പെടുത്തിയതാണ് കുഴപ്പമായത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അനുസരിച്ച് സി എഫ് തോമസാണ് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍. 2008ല്‍ കെ എം മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തെങ്കിലും അതിന്‍റെ രേഖകള്‍ ഇലക്ഷന്‍ കമ്മീഷന്‍റെ പക്കലില്ല. അതുകൊണ്ടുതന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കാനുള്ള അന്തിമ ചുമതല സി എഫ് തോമസിനാണ്.

കോട്ടയം മണ്ഡലത്തില്‍ ജോസ് കെ മാണിക്ക് ഡമ്മി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല എന്നതും കേരളാ കോണ്‍ഗ്രസിന്‍റെ വലിയ പിഴവായാണ് വിലയിരുത്തപ്പെടുന്നത്.

Share this Story:

Follow Webdunia malayalam