ഡീനിന്റെ പത്രികയിലെ പിഴവ് തിരുത്തി; എല്‍ഡിഎഫ് പരാതി നല്കി
, തിങ്കള്‍, 24 മാര്‍ച്ച് 2014 (12:27 IST)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് പത്രികയിലെ പിഴവ് തിരുത്തി നല്കി.കളക്ടര്‍ വിവരമറിയച്ചതിനെത്തുടര്‍ന്ന് സൂക്ഷ്മപരിശോധനയില്‍ തെറ്റുകള്‍ തിരുത്തി നല്കി. ഡീന്‍ കുര്യാക്കോസിന്റെ പത്രിക വരണാധികാരി കൂടിയായ കളക്ടര്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ കളക്ടര്‍ ചട്ടം ലംഘിച്ചുവെന്ന് എല്‍ഡിഎഫ് പരാതി നല്കി. എന്നാല്‍ ഇത് തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ പരിഗണിക്കൂ. ബിജെപി സ്ഥാനാര്‍ഥി അഡ്വ സാബു വര്‍ഗീസ് കലക്ടറേറ്റിലെത്തി പത്രിക തിരുത്തി നല്കി. ഡീന്‍ ഉള്‍പ്പടെ മറ്റുള്ളവര്‍ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പിഴവുണ്ടായിരുന്നത്. സ്വത്തുവിവരങ്ങളെഴുതുന്നതിനൊപ്പം ഡീന്‍ പേരെഴുതിയില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Follow Webdunia malayalam