Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാര്‍ഥിനികള്‍ക്ക് പീഡനം: അധ്യാപകന്‍ അറസ്റ്റില്‍

പീഡനം
ഇരിട്ടി , തിങ്കള്‍, 24 മാര്‍ച്ച് 2014 (19:41 IST)
PRO
PRO
വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച പരാതിയുമായി ബന്ധപ്പെട്ട് 53 കാരനായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായവരില്‍ വിദ്യാര്‍ത്ഥിനികളും ഉണ്ടെന്നാണു പരാതിയില്‍ പറയുന്നത്. ഇരിട്ടി പയഞ്ചേരി നിവാസിയായ ചിത്രകലാ അധ്യാപകന്‍ സാബു സുരേഷ് എന്ന 53 കാരനെയാണ്‌ ഇതുമായി ബന്ധപ്പെട്ട് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരിട്ടിക്കടുത്ത് പ്രീമെട്രിക് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പിന്നാക്ക വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 17 വിദ്യാര്‍ഥിനികളാണ്‌ പരാതി നല്‍കിയിരിക്കുന്നത്. പഠന സമയത്ത് വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങള്‍ ഉയര്‍ത്തുക, ശരീരത്തില്‍ സ്പര്‍ശിക്കുക തുടങ്ങിയവ പതിവായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എന്നാല്‍ ചില തെറ്റിദ്ധാരണയുടെ ഭാഗമായി സംഭവം വഷളായതായാണ്‌ സഹ അധ്യാപകര്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam