Webdunia - Bharat's app for daily news and videos

Install App

അമ്മ പ്രസിഡന്റെന്ന നിലയില്‍ തൃപ്‍തനാണോ ?; വിവാദങ്ങള്‍ക്കിടെ തുറന്നു പറഞ്ഞ് മോഹന്‍‌ലാല്‍

അമ്മ പ്രസിഡന്റെന്ന നിലയില്‍ തൃപ്‍തനാണോ ?; വിവാദങ്ങള്‍ക്കിടെ തുറന്നു പറഞ്ഞ് മോഹന്‍‌ലാല്‍

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (16:17 IST)
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റെന്ന നിലയില്‍ താൻ തൃപ്‍തനല്ലെന്ന് മോഹൻലാല്‍. തനിക്ക് ആവശ്യമുള്ളതു കൊണ്ട് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് താൻ പറയില്ല. തന്നെ മറ്റുള്ളവര്‍ക്ക് ആവശ്യമുണ്ടെന്ന് തോന്നിയാലാണ് ഞാൻ തുടരുകയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം അമ്മ സെക്രട്ടറി സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ചില പ്രസ്‌താവനകളെയും മോഹന്‍‌ലാല്‍ തള്ളിക്കളഞ്ഞു. രാജിവച്ച നടിമാര്‍ മാപ്പ് പറഞ്ഞ് തിരിച്ചു വണമെന്ന നിലപാടാണ് അദ്ദേഹം കുറ്റപ്പെടുത്തി പറഞ്ഞത്.

രാജിവച്ച നടിമാര്‍ മാപ്പ് പറയണമെന്നില്ല എന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം. അവരെ മടക്കിക്കൊണ്ടു വരുന്ന കാര്യം ഇപ്പോള്‍ അജണ്ടയില്‍ ഇല്ലെന്നും മോഹൻലാല്‍ വ്യക്തമാക്കി.

സിദ്ദിഖ് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ അമ്മ എക്‌സിക്യുട്ടീവ് അംഗം പോലും അല്ലാത്ത കെപിഎസി ലളിതയെ ഒപ്പം കൂട്ടിയതും വിവാദമായിരുന്നു. മുതിര്‍ന്ന നടി എന്ന നിലയ്‌ക്കാണ് അവര്‍ പത്രസമ്മേളനത്തില്‍ എത്തിയതെന്നായിരുന്നു മോഹന്‍‌ലാലിന്റെ വിശദീകരണം.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണം: കങ്കണ

പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം

അടുത്ത ലേഖനം
Show comments