Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍

2019 കാലത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന ഡി സുധീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.

Another arrest in Sabarimala gold smuggling case

സിആര്‍ രവിചന്ദ്രന്‍

, ശനി, 1 നവം‌ബര്‍ 2025 (08:43 IST)
ശബരിമല സ്വര്‍ണ്ണക്കള്ളയില്‍ വീണ്ടും അറസ്റ്റ്. മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറാണ് അറസ്റ്റിലായത്. 2019 കാലത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന ഡി സുധീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേക അന്വേഷണസംഘം ഇയാളെ ചോദ്യം ചെയ്തു വരുകയായിരുന്നു.
 
അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡില്‍് ചെയ്തു. നിലവില്‍ തിരുവനന്തപുരം സബ്ജയിലിലാണ് ഇയാള്‍. തിങ്കളാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. പിന്നാലെ സന്നിധാനത്ത് എത്തിച്ചുള്ള തെളിവെടുപ്പ് നടത്തും. ദ്വാരപാലാക പാളിയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പുറമെ കട്ടിള പാളിയിലെ സ്വര്‍ണ്ണ കവര്‍ച്ചയില്‍ കൂടി പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ ഇന്നലെ കോടതിയില്‍ നല്‍കിയിരുന്നു.
 
കേസില്‍ ദേവസ്വം ഉദ്യോഗസ്ഥരോട് ഇടഞ്ഞു നില്‍ക്കുകയാണ് എസ് ഐ ടി. രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിപ്പ് നല്‍കി. 1999 വിജയ് മല്യ സ്വര്‍ണം നല്‍കിയതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഉടന്‍ ലഭിക്കണമെന്ന് എസ്‌ഐടി വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് രേഖകള്‍ കണ്ടെത്താന്‍ ഇനി സമയം നല്‍കാനാകില്ലെന്നും എസ്‌ഐടി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും പിഴയും