മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

അഭിറാം മനോഹർ
തിങ്കള്‍, 3 നവം‌ബര്‍ 2025 (13:22 IST)
അര്‍ജന്റീന ഫുട്‌ബോള്‍ ടീം സൗഹൃദമത്സരത്തിനായി കേരളത്തില്‍ അടുത്തവര്‍ഷം മാര്‍ച്ചില്‍ എത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹ്‌മാന്‍. 2 ദിവസം മുന്‍പ് ഇത് സംബന്ധിച്ച അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മെയില്‍ വന്നിരുന്നെന്നും മാര്‍ച്ചില്‍ വരുമെന്ന് ഉറപ്പ് ലഭിച്ചതായും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച പ്രഖ്യാപനം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഉടന്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
 
മാര്‍ച്ചില്‍ നിര്‍ബന്ധമായും വരുമെന്നറിയിച്ച് 2 ദിവസം മുന്‍പെ മെയില്‍ വന്നിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് അവര്‍ അറിയിച്ചത്. നേരത്തെ ഒക്ടോബറില്‍ വരുമെന്നും പിന്നീട് നവംബറില്‍ വരുമെന്നുമായിരുന്നു പ്രഖ്യാപനം. കേരളത്തിലെ സ്റ്റേഡിയമടക്കമുള്ള പ്രശ്‌നങ്ങള്‍ കാരണമായി കാണിച്ചാണ് നവംബര്‍ വിന്‍ഡോയില്‍ എത്തില്ലെന്ന് അറിയിച്ചത്. അടൂത്ത വിന്‍ഡോയായ മാര്‍ച്ചില്‍ അര്‍ജന്റീന വരും. മന്ത്രി വ്യക്തമാക്കി.
 
അതേസമയം ഗോട്ട് ടൂര്‍ 2025ന്റെ ഭാഗമായി മെസ്സി ഡിസംബറില്‍ ഇന്ത്യയിലെത്തും. റോഡ്രിഗോ ഡി പോള്‍, യുറുഗ്വായ് താരം ലൂയിസ് സുവാരസ് എന്നിവരും താരത്തിനൊപ്പമുണ്ടാകും. ഇന്ത്യയില്‍ ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിബിടങ്ങളിലെ വിവിധ പരിപാടികളില്‍ മെസ്സി പങ്കെടുക്കും. ഡിസംബര്‍ 12 മുതല്‍ 15 വരെയാണ് പരിപാടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments