Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേഷ് ഗോപിയെ തള്ളി ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം; എയിംസ് കേരളത്തിലെവിടെയും സ്ഥാപിക്കാമെന്ന് നിലപാട്

ആലപ്പുഴയെ പ്രത്യേകിച്ച് ചൂണ്ടിക്കാണിക്കാനില്ലെന്നും നേതൃത്വം വ്യക്തമാക്കി.

BJP Alappuzha district leadership rejects Suresh Gopi

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 26 സെപ്‌റ്റംബര്‍ 2025 (10:17 IST)
സുരേഷ് ഗോപിയെ തള്ളി ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം. എയിംസ് കേരളത്തിലെവിടെയും സ്ഥാപിക്കാമെന്നും എയിംസിനായി ആലപ്പുഴയെ പ്രത്യേകിച്ച് ചൂണ്ടിക്കാണിക്കാനില്ലെന്നും നേതൃത്വം വ്യക്തമാക്കി. എന്തുകൊണ്ട് ആലപ്പുഴ എന്നതില്‍ വ്യക്തത വരുത്തേണ്ടത് സുരേഷ് ഗോപിയാണെന്നും ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ സെക്രട്ടറി പി കെ ബിനോയ് പറഞ്ഞു.
 
എയിംസ് ആലപ്പുഴ ജില്ലയില്‍ വേണമെന്ന അഭിപ്രായമാണ് സുരേഷ് ഗോപി വിവിധ സ്ഥലങ്ങളില്‍ പറഞ്ഞിട്ടുള്ളത്. സുരേഷ് ഗോപിക്കെതിരെ സിപിഎം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സുരേഷ് ഗോപി പറയുന്നതില്‍ കഴമ്പില്ലെന്നും എയിംസുമായി ബന്ധപ്പെട്ട കേരളത്തെ കേന്ദ്രം ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ വ്യക്തമാക്കി. 
 
എയിംസ് കേരളത്തിലേക്ക് കൊണ്ടുവരാനുള്ള വലിയ പരിശ്രമം സര്‍ക്കാരിന്റെ ഭാവത്തില്‍ നിന്നുണ്ടായെന്നും പക്ഷേ കഴിഞ്ഞ 10 വര്‍ഷമായി കേന്ദ്രം ഇതിന് തയ്യാറായിട്ടില്ലെന്നും എവിടെ വേണമെങ്കിലും സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പക്ഷേ കേന്ദ്രനിലപാട് ഇതുവരെ അറിയിച്ചിട്ടില്ലെന്നും നാസര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: ചക്രവാതചുഴി തീവ്ര ന്യൂനമര്‍ദ്ദമാകും; സംസ്ഥാനത്ത് മഴയ്ക്കു സാധ്യത