R Sreelekha: തിരുവനന്തപുരത്ത് പ്രമുഖരെ ഇറക്കി ബിജെപി; മുന്‍ ഡിജിപി ആര്‍.ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും

67 പേര്‍ അടങ്ങുന്ന ലിസ്റ്റാണ് ആദ്യഘട്ടത്തിൽ പുറത്തുവന്നിരിക്കുന്നത്.

നിഹാരിക കെ.എസ്
ഞായര്‍, 9 നവം‌ബര്‍ 2025 (17:32 IST)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മത്സരിക്കാന്‍ പ്രമുഖരെ കളത്തിലിറക്കി ബിജെപി. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ശ്രീലേഖ ഇടം പിടിച്ചു. 67 പേര്‍ അടങ്ങുന്ന ലിസ്റ്റാണ് ആദ്യഘട്ടത്തിൽ പുറത്തുവന്നിരിക്കുന്നത്.
 
പട്ടികയില്‍ മുന്‍ ജില്ലാ പ്രസിഡന്റ് വിവി രാജേഷും ഉള്‍പ്പെടുന്നു. കടുങ്ങാനൂരിലാണ് വിവി രാജേഷ് മത്സരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് പട്ടിക പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡിലാണ് ആര്‍ ശ്രീലേഖ മത്സരിക്കുന്നത്. വി വി രാജേഷ് കൊടുങ്ങാനൂര്‍ സീറ്റിലും മത്സരിക്കും. 
 
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ തമ്പാനൂര്‍ സതീഷ് തമ്പാനൂര്‍ വാര്‍ഡിലും മത്സരത്തിനുണ്ട്. പാളയം വാര്‍ഡില്‍ മുന്‍ അത്‌ലറ്റ് പത്മിനി തോമസും മത്സരത്തിനുണ്ട്. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന പത്മിനി തോമസ് കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ എംഎല്‍എ ശബരീനാഥനെ ഉള്‍പ്പെടെ കളത്തിലിറക്കിയാണ് കോണ്‍ഗ്രസ് തിരുവനന്തപുരത്ത് മത്സരത്തിന് ഒരുങ്ങുന്നത്. 
 
ഭൂരിഭാഗം സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് യുഡിഎഫ് ആദ്യഘട്ട പ്രചാരണ പരിപാടികളും യുഡിഎഫ് ആരംഭിച്ചുകഴിഞ്ഞു. യുഡിഎഫില്‍ 15 സീറ്റാണ് കോണ്‍ഗ്രസ് മറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവം; ഇടിച്ച കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ്

ഗണഗീത വിവാദം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി

ഗണഗീത വിവാദം; കുട്ടികള്‍ ചൊല്ലിയത് തീവ്രവാദ ഗാനമൊന്നുമല്ലല്ലോയെന്ന് സുരേഷ് ഗോപി

9 സ്റ്റോപ്പുകൾ, 8 മണിക്കൂർ 40 മിനിറ്റിൽ ബെംഗളൂരുവിലെത്തും; എറണാകുളം-ബംഗളുരു വന്ദേഭാരത് ഹൗസ്ഫുള്‍

Rain Alert: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments