Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

സിസിടിവി ക്ലിപ്പുകള്‍ പോണ്‍ സൈറ്റുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുന്നു.

CCTV footage from government-run theaters

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 2 ഡിസം‌ബര്‍ 2025 (18:46 IST)
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളില്‍ നിന്നുള്ള സിസിടിവി ക്ലിപ്പുകള്‍ പോണ്‍ സൈറ്റുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുന്നു. ദി ന്യൂസ് മിനിറ്റ് പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിച്ചത്തു കൊണ്ടുവന്നത്. പോണ്‍ സൈറ്റുകളിലും ഗ്രൂപ്പുകളിലും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കൂടുതലും തിയേറ്ററുകള്‍ക്കുള്ളില്‍ കപ്പിള്‍സ് അടുപ്പത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളാണ്. അവരുടെ മുഖങ്ങള്‍ പോലും മങ്ങിച്ചിട്ടില്ല.ഈ ദൃശ്യങ്ങള്‍ക്കൊപ്പം ടെലിഗ്രാം ചാനലില്‍ ചേരുന്നതിനുള്ള ലിങ്കുകളും പങ്കിടുന്നുണ്ട്. അത്തരമൊരു ടെലിഗ്രാം ചാനലിലെ അംഗത്തിന് നിരവധി ഉപ-ചാനലുകള്‍ കാണാന്‍ കഴിയും. വീഡിയോകള്‍ പ്രീമിയം ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. പേയ്മെന്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അയയ്ക്കുന്നതിനായി ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക ചാനലും നിര്‍മ്മിച്ചിട്ടുണ്ട്.
 
പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ തിയേറ്ററുകളിലെ സീറ്റുകളില്‍ കെഎസ്എഫ്ഡിസി ലോഗോ വ്യക്തമായി കാണാം. ചില ദൃശ്യങ്ങളില്‍ കൈരളി എല്‍3 എന്ന വാട്ടര്‍മാര്‍ക്ക് ദൃശ്യമാണ്. ചിലതില്‍ ശ്രീ ബിആര്‍ എന്‍ട്രന്‍സ്, നിള ബിഎല്‍ എന്‍ട്രന്‍സ് എന്നീ വാട്ടര്‍മാര്‍ക്കുകളും ദൃശ്യമാണ്. ന്യൂസ് പോര്‍ട്ടല്‍ തിയേറ്റര്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ അത്തരം പരാതികളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് അവര്‍ അജ്ഞത നടിച്ചു. കെല്‍ട്രോണ്‍ ആണ് തിയേറ്ററുകളിലെ സിസിടിവികള്‍ സ്ഥാപിച്ചതെന്നും അതിനാല്‍ ക്ലിപ്പുകള്‍ ലീക്ക് ആകുന്നത് അസാധ്യമാണെന്നും തിയേറ്റര്‍ അധികൃതര്‍ പറഞ്ഞു.
 
നേരത്തെ ഗുജറാത്തിലെ ആശുപത്രികളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ പ്രചരിച്ചിരുന്നു. ആശുപത്രികളിലെ ഓപ്പറേഷന്‍ തിയേറ്ററുകളില്‍ നിന്നും മറ്റ് മുറികളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ വിവിധ പോണ്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു. ഗര്‍ഭിണികളെ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ശൃംഖലയുടെ ദുര്‍ബലമായ പാസ്വേഡും സുരക്ഷാ സംവിധാനത്തിന്റെ അപര്യാപ്തതയുമാണ് ഇത്തരം സൈബര്‍ കുറ്റകൃത്യം കൂടുതല്‍ വഷളാക്കിയിരിക്കുന്നതിന് കാരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി