ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചവറ സ്വദേശിയായ അതുല്യ ഭര്‍ത്താവില്‍ നിന്നും നേരിട്ടത് കൊടിയ പീഡനം. കഴിഞ്ഞ ദിവസമാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ വെച്ച് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സതീഷില്‍ നിന്നും അതുല്യ നിരന്തരമായ പീഡനമാണ് അതുല്യ നേരിട്ടതെന്ന് അതുല്യയുടെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ഇതിനിടെ ഭര്‍ത്താവ് സതീഷ് ശങ്കര്‍ മദ്യപിച്ച് ഭാര്യയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നു. അതുല്യ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അതുല്യ സുഹൃത്തിനയച്ച ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. എനിക്ക് വയ്യടി വയറെല്ലാം ചവിട്ട് എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. സൂയിസൈഡ് ചെയ്യാനുള്ള ധൈര്യമില്ല എന്നാണ് സന്ദേശത്തില്‍ അതുല്യ പറയുന്നത്. അതേസമയം പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ മദ്യപിച്ച് ബോധമില്ലാതെ സതീഷ് അതുല്യയെ ഉപദ്രവിക്കുന്നതും അതുല്യ നിലവിളിക്കുന്നതുമെല്ലാമാണുള്ളത്. എത്ര വീഡിയോ എടുത്താലും നിനക്ക് ബോറടിക്കില്ലെ, വീഡിയോ ഓഫ് ചെയ്യടീ എന്ന് പറയുന്നത് ദൃശ്യങ്ങളുല്‍ കാണാം. വീഡിയോക്കൊപ്പം പുറത്തുവന്ന ദൃശ്യങ്ങളില്‍ അതുല്യയുടെ കൈകളിലും കഴുത്തിലും മുഖത്തുമെല്ലാം മുറിവേറ്റ പാടുകളുണ്ട്.