ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് ജി വാര്യര്‍. ഒരു പക്ഷേ പോരാട്ടത്തില്‍ തോറ്റിരിക്കാം, എന്നാല്‍ യുദ്ധത്തിലല്ല, സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ താത്കാലിക തിരിച്ചടി ഉണ്ടായിരിക്കാം. എന്നാല്‍ ലക്ഷ്യം കാണിന്നത് വരെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായിരിക്കും. ഇന്ത്യയ്ക്കായിരിക്കും.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഹാറില്‍ 243 സീറ്റുകളിലേക്ക് നടന്ന തിരെഞ്ഞെടുപ്പില്‍ 202 സീറ്റിലും എന്‍ഡിഎ സഖ്യം വിജയിച്ചിരുന്നു. കഴിഞ്ഞ തവണ 19 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇത്തവണ 5 സീറ്റുകളെ സ്വന്തമാക്കാന്‍ സാധിച്ചുള്ളു. കഴിഞ്ഞ വര്‍ഷം 75 സീറ്റുകള്‍ നേടിയ മുഖ്യപ്രതിപക്ഷമായ ആര്‍ജെഡി 27 സീറ്റില്‍ ഒതുങ്ങി.അതേസമയം കഴിഞ്ഞ തവണ നേടിയ 43 സീറ്റുകള്‍ 83 ആക്കി ഉയര്‍ത്താന്‍ നിതീഷ് കുമാറിന്റെ ജെഡിയുവിന് സാധിച്ചു. 91 സീറ്റുകളാണ് ബിജെപിക്കുള്ളത്.