സിപിഐ നേതാവ് പി രാജു അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്. സിപിഐ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായിരുന്നു പി രാജു. 1991ലും 1996ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രണ്ടുതവണയാണ് സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറി ആയത്. അവസാനകാലത്ത് പാര്‍ട്ടിയുമായി ഇടഞ്ഞ നിലയിലായിരുന്നു പി രാജു. എങ്കിലും പൊതുജീവിതത്തില്‍ സജീവമായിരുന്നു.