Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് വന്‍ ക്രിമിനലെന്ന് യുഎഇ; താരത്തിന് വീണ്ടും എട്ടിന്റെ പണി - പിന്നാലെ വിലക്കും

ദിലീപ് വന്‍ ക്രിമിനലെന്ന് യുഎഇ; താരത്തിന് വീണ്ടും എട്ടിന്റെ പണി - പിന്നാലെ വിലക്കും

ദിലീപ് വന്‍ ക്രിമിനലെന്ന് യുഎഇ; താരത്തിന് വീണ്ടും എട്ടിന്റെ പണി - പിന്നാലെ വിലക്കും
അബുദാബി , ചൊവ്വ, 18 ജൂലൈ 2017 (18:20 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ വെബ്‌സൈറ്റ് ദിലീപ് ഓണ്‍ലൈന് യുഎഇ സൈബര്‍ വിഭാഗം വിഭാഗം വിലക്കേര്‍പ്പെടുത്തി.

നിരോധിത ഉള്ളടക്കം വെബ്‌സൈറ്റിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎഇയുടെ ഇന്റര്‍നെറ്റ് ആക്‌സസ് മാനേജ്‌മെന്റ് പോളിസി പ്രകാരം വിലക്ക് നിലവില്‍ വന്നത്.

ദിലീപ് അറസ്‌റ്റിലായതിന് പിന്നാലെ ഹാക്കര്‍മാര്‍ സൈറ്റില്‍ നുഴഞ്ഞു കയറുകയും താരത്തിനെതിരെ കമന്റുകള്‍ പോസ്‌റ്റ് ചെയ്യുകയും വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയുടെ ചിത്രങ്ങള്‍ ഇടുകയും ചെയ്‌തിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് സൈറ്റിന് വിലക്ക് വന്നത്.

യുഎഇയിലെ മാധ്യമങ്ങള്‍ ദിലീപിന്റെ അറസ്‌റ്റ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ക്രിമിനല്‍ കേസ് പ്രതിയെന്ന് വ്യക്തമാക്കിയാണ് താരത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടയുള്ള വാര്‍ത്തകള്‍ യുഎഇ മാധ്യമങ്ങള്‍ നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു; രാജി ദളിത് വിഷയം സംസാരിക്കാന്‍ അനുവദിക്കാത്തതിനാല്‍