Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുലിന്റെ മെസേജ് മൂലം രണ്ട് വനിതാ കെഎസ്യു പ്രവര്‍ത്തകര്‍ പാര്‍ട്ടിപ്രവര്‍ത്തനം അവസാനിപ്പിച്ചു; എറണാകുളം ജില്ലാ കമ്മിറ്റി ഗ്രൂപ്പില്‍ വിമര്‍ശനം

ഗ്രൂപ്പില്‍ ജില്ലാ സെക്രട്ടറിയാണ് ഓഡിയോ സന്ദേശം അയച്ചത്.

Youth Congress Leader, Youth Congress, allegations, Kerala News,യൂത്ത് കോൺഗ്രസ് നേതാവ്, യുവനേതാവിനെതിരെ ആരോപണം, യൂത്ത് കോൺഗ്രസ്, പരാതി

സിആര്‍ രവിചന്ദ്രന്‍

, ശനി, 23 ഓഗസ്റ്റ് 2025 (20:11 IST)
രണ്ടു വനിതാ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ മെസ്സേജ് അയച്ചുവെന്നും അതുമൂലം അവര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നും എറണാകുളം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഗ്രൂപ്പില്‍ വിമര്‍ശനം. ഗ്രൂപ്പില്‍ ജില്ലാ സെക്രട്ടറിയാണ് ഓഡിയോ സന്ദേശം അയച്ചത്. എനിക്ക് അറിയാവുന്ന രണ്ടു വനിതാ പ്രവര്‍ത്തകരാണ് രാഹുലിന്റെ മെസ്സേജ് കാരണം പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ച് പോയതെന്ന് സെക്രട്ടറി പറയുന്നു.
 
തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യമില്ലെന്നും ന്യായീകരിക്കാന്‍ നമുക്ക് സമയമില്ലെന്നും ജില്ലാ സെക്രട്ടറി വിമര്‍ശിച്ചു. അതേഅതേസമയം എംഎല്‍എ ക്കെതിരെ വ്യാപക ആരോപണങ്ങള്‍ ഉയരുമ്പോഴും എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിലാണ് രാഹുല്‍. രാഹുലിന്റെ രാജിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അഭിപ്രായങ്ങളാണുള്ളത്.
 
അതേസമയം വികെ ശ്രീകണ്ഠന്റെ പരാമര്‍ശം പൊളിറ്റിക്കലി ഇന്‍കറക്റ്റാണെന്നും പരാമര്‍ശത്തിന് പിന്നാലെ വിളിച്ചു പ്രതിഷേധം അറിയിച്ചെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍. മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിലാണ് വി കെ ശ്രീകണ്ഠന്‍ വിവാദപരമായ പരാമര്‍ശം നടത്തിയത്. 
 
ആരോപണമുന്നയിക്കുന്ന സ്ത്രീകള്‍ക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ ആരും ഒരുതരത്തിലുള്ള പ്രചരണവും നടത്തരുത്. അത് കോണ്‍ഗ്രസിന്റെ സംസ്‌കാരം അല്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അത്തരം കാര്യങ്ങള്‍ ചെയ്താല്‍ നടപടി എടുക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. രാഹുല്‍ നിരപരാധി ആണെങ്കില്‍ നിരപരാധിത്വം തെളിയിക്കാനുള്ള അവകാശമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Breaking News: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു