Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു

ലാവ്‌ലിൻ കേസ് വീണ്ടും മാറ്റിവെച്ചു

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു
കൊച്ചി , വെള്ളി, 12 ഓഗസ്റ്റ് 2016 (12:19 IST)
എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് നീട്ടിവെച്ചു. സി ബി ഐയുടെ ആവശ്യം പരിഗണിച്ചാണ് കേസ് ഒരു മാസത്തേക്ക് നീട്ടിവെച്ചത്. ജസ്റ്റിസ് കമാൽ പാഷയാണ് ഉത്തരവിട്ടത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേസ് പഠിക്കുകയാണെന്നാണ് ഇതേക്കുറിച്ച്  കോടതിയിൽ സി ബി ഐ നൽകിയ വിശദീകരണം.
 
പിണറായി വിജയന്‍ ഉള്‍പ്പടെ ഉള്ളവരെ കുറ്റവിമുക്തര്‍ ആക്കിയതിന് എതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കേണ്ടിയിരുന്നത്. കേസ് പഠിക്കാന്‍ സാവകാശം വേണമെന്ന് നേരത്തെ സിബിഐക്ക് വേണ്ടി ജനറല്‍ പരംജിത്ത് സിംഗ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാണി മാത്രം പോര, ലീഗും പോരെട്ടെയെന്ന് പരോക്ഷമായി പറഞ്ഞ് ദേശാഭിമാനി മുഖപ്രസംഗം